പ്രളയ ദുരന്ത മേഖലയില്‍ 8000 കിണറുകള്‍ വൃത്തിയാക്കി കൊടുക്കാന്‍ സന്നദ്ധനായി യുവ വ്യവസായി
ആലുവ:(www.kasargodvartha.com 22/08/2018) പ്രളയ ദുരന്ത മേഖലയില്‍ 8000 കിണറുകള്‍ വൃത്തിയാക്കി കൊടുക്കാന്‍ സന്നദ്ധനായി യുവ വ്യവസായി. ആലുവ കിഴക്കമ്പലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെ.ആന്റ്.പി.ഗ്രൂപ്പ് ഓഫ് കമ്പനി ഉടമ പുഞ്ച പുതുശ്ശേരി പീറ്റര്‍ ജോസഫ് ആണ് സമാനതകളില്ലാത്ത പ്രളയദുരന്തത്തില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന ശ്രീമൂലനഗരം പഞ്ചായത്തിലെ ജനങ്ങള്‍ക്ക് ആശ്വാസവുമായി രംഗത്ത് വന്നിരിക്കുന്നത്. കാല്‍ ലക്ഷത്തോളം വരുന്ന പഞ്ചായത്ത് നിവാസികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. അവരുടെ വീടുകളിലെ കിണര്‍ പമ്പു സെറ്റുകള്‍ ഉപയോഗിച്ച് വൃത്തിയാക്കി നല്‍കി അവര്‍ക്ക് കുടിവെള്ളം സൗകര്യം ഒരുക്കുമെന്നാണ് ഇദ്ദേഹം പറയുന്നത്. പദ്ധതി പൂര്‍ത്തിയാക്കാന്‍ പഞ്ചായത്തുമായി ധാരണയായിട്ടുണ്ട്.
പ്രളയം ചളിയില്‍ താഴ്ത്തിയ പഞ്ചായത്തിലെ പതിനാറു വാര്‍ഡുകളിലെ വീടുകളിലെ 8000തോളം കിണറുകളില്‍ സ്ഥാപിക്കുന്നതിനുള്ള മോട്ടോറുകളും പമ്പു സെറ്റുകളും പീറ്റര്‍ ജോസഫിന്റെ കിഴക്കമ്പലത്തുള്ള വീട്ടില്‍ സജ്ജമാക്കി കഴിഞ്ഞു. അടുത്ത ദിവസം മുതല്‍ ഇവ ഓരോവീടുകളില്‍ കൊണ്ടുപോയി സെറ്റുചെയ്യും.
നിരവധിനാട്ടുകാരും ഇലക്ട്രീഷ്യന്മാരും കൈകോര്‍ത്ത പ്രവര്‍ത്തനം വീട്ടുമുറ്റം നിറയെ ഒരുപുതു പിറവി യുടെ പ്രദീതി ഉയര്‍ത്തിയിരിക്കുകയാണ്.
ശ്രീമൂലനഗരം പഞ്ചായത്തില്‍ കിണറുകള്‍ അടിയന്തിരമായി ഉപയോഗ യോഗ്യ മാക്കുന്നതിനു ആലുവ എം.എല്‍.എ.അന്‍വര്‍ സാദാത് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് യുവ വ്യവസായി പീറ്റര്‍ ജോസഫ് ഇതിനായി മുന്നോട്ട് വന്നത്. എം.എല്‍.എ.യുടെനിര്‍ദ്ദേശം പഞ്ചായത്ത് അംഗീകരിക്കുകയും പീറ്റര്‍ ജോസഫിന് പഞ്ചായത്തിലെ കിണര്‍ ഉപയോഗ യോഗ്യമാക്കാന്‍ അനുമതി നല്‍കുകയുമായിരുന്നു.
പഞ്ചായത്തിന്റെ ഓരോ വാര്‍ഡുകളിലെയും ജനപ്രധി നിതികളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും കിണര്‍ ശുചീകരണത്തിന് നേതൃത്വം നല്‍കും. ചെളിവെള്ളം പമ്പു ചെയ്തു പുറത്തേക്കു കളഞ്ഞ ശേഷം ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് വെള്ളം ശുചീകരിക്കും. ഇതിനായി വിദഗ്ദരായ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും സഹായം ലഭ്യമാക്കും.
പ്രളയത്തില്‍ ആലുവ നഗരം മുങ്ങിയപ്പോള്‍ കിഴക്കമ്പലത്തെ പീറ്റര്‍ ജോസഫിന്റെ വീട്ടില്‍ വെള്ളപൊക്കം അധികം ബാധിച്ചിരുന്നില്ല. വീടിന്റെ ഗെയ്റ്റ് കടന്ന് വരാന്തവരെ വെള്ളം കയറിയെങ്കിലും ഭ്യാഗ്യംകൊണ്ടാണ് പ്രായമായ അമ്മയെയും കുടുംബത്തെയും കൊണ്ട് വീട് വിട്ട് ഇറങ്ങേണ്ടി വരാതിരുന്നതെന്ന് പീറ്റര്‍ ജോസഫ് വ്യക്തമാക്കി. ദുരിത കയത്തിലായ ജനങ്ങളെ സഹായിക്കേണ്ടത് നമ്മുടെ ഓരോരുത്തരടെയും കടമയും ഉത്തരവാദിത്വവുമാണെന്ന് ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Top-Headlines, Rain, Trending, Young industrialist was willing to clean 8,000 wells in the flood disaster area

Powered by Info News For You

Comments
Post a Comment