ഏഷ്യന്‍ ഗെയിംസ്: ട്രാക്കില്‍ ഇന്ത്യ ടോപ്ഗിയറില്‍; 800 മീറ്ററില്‍ സ്വര്‍ണവും വെള്ളിയും, ഇതുവരെ നേടിയത് 9 സ്വര്‍ണ മെഡലുകള്‍

ജക്കാര്ക്ക: (www.kvartha.com 28/08/2018) ഏഷ്യന്‍ ഗെയിംസ് ട്രാക്കിനിങ്ങളില്‍ ടോപ്ഗിയറിലോടി ഇന്ത്യ. ചൊവ്വാഴ്ച നടന്ന പുരുഷന്മാരുടെ 800 മീറ്ററില്‍ സ്വര്‍ണവും വെള്ളിയും ഇന്ത്യ തന്നെ നേടി. മികച്ച പ്രകടനത്തിലൂടെ മന്‍ജിത് സിംഗ് സ്വര്‍ണം നേടിയപ്പോള്‍ ഏറെ പ്രതീക്ഷയോടെയിറങ്ങിയ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ്‍ വെള്ളി കൊണ്ടു തൃപ്തിപ്പെട്ടു. ഇതോടെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണ സമ്പാദ്യം ഒമ്പതായി.
Sports, News, India, Asian Games: Manjit Singh, Jinson Johnson clinch gold and silver respectively in men's 800m

മന്‍ജിത് 1:46.15 മിനിറ്റില്‍ ഫിനിഷ് ചെയ്തപ്പോള് 1:46.35 സമയദൈര്‍ഘ്യത്തിലാണ് ജിന്‍സണ്‍ ഫിനിഷിംഗ് പോയിന്റിലെത്തിയത്. ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സിലെ ഇന്ത്യയുടെ മൂന്നാം സ്വര്‍ണ മെഡലാണ് മന്‍ജിതിലൂടെ സ്വന്തമാക്കിയത്. നീരജ് ചോപ്ര, ഹിമ ദാസ് എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയ്ക്കായി സുവര്‍ണനേട്ടം സ്വന്തമാക്കിയവര്‍.

ഒമ്പതു സ്വര്‍ണവും 17 വെള്ളിയും 21 വെങ്കലവുമടക്കം 47 മെഡലുകളാണ് ഇന്ത്യ ഇതുവരെ നേടിയത്. മെഡല്‍ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് നിലവില് ഇന്ത്യ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sports, News, India, Asian Games: Manjit Singh, Jinson Johnson clinch gold and silver respectively in men's 800m 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?