പെണ്ണുങ്ങള്‍ക്ക് വര്‍ത്തമാനം പറയാനുള്ള വേദിയാണ് കുടുംബശ്രീയെന്ന് പരിഹസിക്കുന്നവര്‍ ഇത് അറിയണം; പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ പിരിച്ചെടുത്തത് 7കോടി
തിരുവനന്തപുരം: (www.kvartha.com 30.08.2018) പെണ്ണുങ്ങള്‍ക്ക് വര്‍ത്തമാനം പറയാനുള്ള വേദിയാണ് കുടുംബശ്രീയെന്ന് പരിഹസിക്കുന്നവര്‍ ഇത് അറിയണം. നവകേരള നിര്‍മ്മിതിക്കായും പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുമായും ഇവര്‍ പിരിച്ചെടുത്തത് ഒന്നും രണ്ടുമല്ല ഏഴ് കോടി രൂപയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുംബശ്രീ പിരിച്ച ഏഴ് കോടി രൂപയുടെ ചെക്ക് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ മുഖ്യമന്ത്രിക്ക് കൈമാറി.
സംസ്ഥാനത്തെ 14 ജില്ലകളിലെ 43 ലക്ഷം കുടുംബശ്രീ അംഗങ്ങളുടെ ആഴ്ച സമ്പാദ്യത്തില്‍ നിന്നും ശേഖരിച്ച തുകയാണ് ഇത്. ഫണ്ട് ശേഖരണത്തോടൊപ്പം തന്നെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും കുടുംബശ്രീ അംഗങ്ങള്‍ സജീവമായി പങ്കെടുത്തിരുന്നു. രണ്ട് ലക്ഷത്തിലധികം അംഗങ്ങളാണ് വളണ്ടിയര്‍മാരായി സേവന രംഗത്ത് പ്രവര്‍ത്തിച്ചത്.
കുടുംബശ്രീ വനിതാ വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ ഒരു ലക്ഷത്തിലധികം വീടുകളും 3140 പൊതു സ്ഥലങ്ങളും വൃത്തിയാക്കിയിരുന്നു. വിവിധ ക്യാമ്പുകളിലും, പ്രളയദുരിതത്തില്‍ ഒറ്റപ്പെട്ട കുടുംബങ്ങള്‍ക്കും 76,781 അവശ്യവസ്തുക്കളുടെ പായ്ക്കറ്റുകള്‍ വിവിധ ജില്ലാ മിഷനുകളുടെ നേതൃത്വത്തില്‍ വിതരണം ചെയ്തിട്ടുണ്ട്.
15,309 കുടുംബശ്രീ അംഗങ്ങളുടെ വീടുകള്‍ ദുരിതബാധിതര്‍ക്ക് അഭയകേന്ദ്രമായി മാറി. വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലും, മറ്റുമുള്ള പ്രളയബാധിതരുടെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ കുടുംബശ്രീ കമ്യൂണിറ്റി കൗണ്‍സിലേഴ്‌സിന്റെ നേതൃത്വത്തില്‍ 16,361 പേര്‍ക്ക് കൗണ്‍സിലിംഗും നല്‍കി.
കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലവും, കാര്യക്ഷവുമാക്കുമെന്ന് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍, ഡോ.ടി.എന്‍ സീമ, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala floods: Kudumbashree women play big role in clean-up, Thiruvananthapuram, News, Trending, Flood, Rain, Women, Compensation, Kerala.

Powered by Info News For You

Comments
Post a Comment