നാടെങ്ങും 72-ാം സ്വാതന്ത്ര്യദിനാഘോഷം
കാസര്‍കോട്: (www.kasargodvartha.com 15.08.2018) രാജ്യത്തിന്റെ 72-ാം സ്വാതന്ത്ര്യദിനാഘോഷം വിവിധ പരിപാടികളോടെ നാടെങ്ങും ആഘോഷിച്ചു. മധുരം നല്‍കിയും പായസവിതരണം നടത്തിയും ശ്രമദാനം നടത്തിയുമാണ് സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ നടന്നത്. കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ അഭിവാദ്യം സ്വീകരിച്ചു. വിവിധ സംഘടനകളുടെയും ക്ലബുകളുടെയും നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും ശ്രമദാനങ്ങളും നടന്നുവരികയാണ്.
സംസ്ഥാനം പ്രളയക്കെടുതിയെ തുടര്‍ന്ന് ദുരിതമനുഭവിക്കുമ്പോള്‍ ദുരിതത്തില്‍ വലയുള്ള ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും സ്വാതന്ത്ര്യദിനത്തില്‍ സന്നദ്ധ സംഘടനകളും മറ്റും ഏറ്റെടുത്തു നടത്തിവരുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കലക്ട്രേറ്റ് ജീവനക്കാര്‍ ഓണാഘോഷ പരിപാടി ഉപേക്ഷിച്ച് അതിനായി സമാഹരിച്ച ഒരു ലക്ഷം രൂപയുടെ ചെക്ക് സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി പ്രഭാകരന്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് കൈമാറി.

കീഴൂര്‍ മുസ്ലിം യൂത്ത് ലീഗ് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് കീഴൂര്‍ ശാഖ കമ്മിറ്റി സംഘപ്പിച്ച ചടങ്ങിന് തുടക്കം കുറിച്ച് മുസ്ലിം ലീഗ് നേതാവ് ജലീല്‍ കോയ പതാക ഉയര്‍ത്തുന്നു
സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി 'മേരാ വതന്‍' പരിപാടി
സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി മുളിയടുക്കം ജമാഅത്ത് കമിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന മേരാ വതന്‍ പരിപാടി ഖത്തീബ് ഹസൈനാര്‍ മിസ്ബാഹി അല്‍ കാമില്‍ ഉദ്ഘാടനം ചെയ്യന്നു.
സ്വാതന്ത്രദിനത്തോടനുബന്ധിച്ച് പ്രളയ ദുരിതരെ സഹായിക്കും: മുസ്ലിം ലീഗ്
നെല്ലിക്കട്ട: സ്വാതന്ത്രദിനത്തോടനുബന്ധിച്ച് പ്രളയ ദുരിതരെ സഹായിക്കുമെന്ന് മുസ്ലിം ലീഗ് നെല്ലിക്കട്ട ടൗണ്‍ കമ്മിറ്റി. സ്വാതന്ത്രദിനാഘോഷം എന്‍.എ. അബ്ദുല്‍ ഖാദര്‍ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ്, എം.എസ്.എഫ് പ്രവര്‍ത്തകര്‍ പ്രളയ ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്നവരെ സാഹിക്കുന്നതിന് വേണ്ടി ഗൃഹസന്ദര്‍ശനം നടത്തി ധാന്യങ്ങളും, വീട്ടുപകരണങ്ങളും ശേഖരിച്ച് ജില്ലാ കമ്മിറ്റിയെ ഏല്‍പ്പിക്കും.
സ്വാതന്ത്രസമര ചരിത്ര സ്മരണയും, ദേശീയഗാനവും നടത്തി പ്രസിഡന്റ് ഇബ്രാഹിം നെല്ലിക്കട്ട അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബദ്‌റുദ്ദീന്‍ അര്‍ക്ക, മൊയ്തു പീടിക, അഷ്‌റഫ് എന്‍ എ, അഷറഫ് സി എം, ഷാനിഫ് നെല്ലിക്കട്ട, ജാബിര്‍ കെ എം, അജ്മല്‍ മിര്‍ഷാന്‍ അര്‍ക്ക, അലി മണ്ടലിക്കാട്, സാബിത് പി.സി, ഇബ്രാഹിം അര്‍ക്ക, അസ് ലം ബംഗളൂരു, അന്‍ഷീദ്, മുഹമ്മദ് കുന്നില്‍, മുഹമ്മദ് സലീം, മഅ്ഷൂഖ്, സഫ് വാന്‍, സാജിദ് പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Independence Day, Independence day celebrated in Kasaragod
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Independence Day, Independence day celebrated in Kasaragod
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment