മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങളുടെ പ്രവാഹം; 700 കോടി കവിഞ്ഞു

തിരുവനന്തപുരം: (www.kvartha.com 28.08.2018) പ്രളയത്തില്‍ മുങ്ങിയ കേരളത്തെ പുനസൃഷ്ടിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായ പ്രവാഹം. തിങ്കളാഴ്ച രാത്രി 11.30 വരെയുള്ള കണക്ക് അനുസരിച്ച് 715.02 കോടിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ലഭിച്ചത്. ഇതില്‍ 132 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പെയ്‌മെന്റ് ഗേറ്റ്‌വേയിലെ ബാങ്കുകളും യു.പി.ഐകളും വഴിയും 43 കോടി രൂപ പേറ്റിഎം വഴിയും ലഭിച്ചതാണ്.

In 14 days, funds for Kerala flood relief touch Rs 713.9 crore, Thiruvananthapuram, News, Trending, Website, Chief Minister, Pinarayi vijayan, Bank, Banking, Kerala

donation.cmdrf.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് ഓണ്‍ലൈനായി പണമടയ്ക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. നേരത്തെയുള്ള എട്ട് ബാങ്കുകള്‍ക്ക് പുറമേ ഐ.ഡി.ബി.ഐ.ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ആക്‌സിസ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയുടെ പേമെന്റ് ഗേറ്റ് വേകളും, റേസര്‍ പേ ഗേറ്റ് വേ വഴിയും ഇപ്പോള്‍ പണമടയ്ക്കാം.

Keywords: In 14 days, funds for Kerala flood relief touch Rs 713.9 crore, Thiruvananthapuram, News, Trending, Website, Chief Minister, Pinarayi vijayan, Bank, Banking, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?