മോദി നോ പറഞ്ഞാലും യു.എ.ഇയുടെ 700 കോടി കേരളത്തിലെത്തും

 
 
തിരുവനന്തപുരം (www.evisionnews.co): യു.എ.ഇയിലെ ദുബായിയും ഷാര്‍ജയും അബുദാബിയുമൊക്കെ അംബരചുംബികളായ കെട്ടിടങ്ങളും യൂറോപ്യന്‍ നഗരങ്ങളെ വെല്ലുന്ന സൗകര്യങ്ങളുമുള്ള നഗരങ്ങളായി മാറിയതില്‍ നിര്‍ണായക റോള്‍ വഹിച്ചത് മലയാളികളുടെ വലിയ പ്രയത്ന്നത്തിന്റെ ഫലമായിട്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് മലയാളക്കരയ്ക്ക് ഒരു ആപത്തുണ്ടായപ്പോള്‍ നമ്മെ സഹായിക്കാന്‍ ആ രാജ്യത്തെ ഭരണാധികാരികള്‍ സന്നദ്ധത അറിയിച്ചത്. 700 കോടിയോളം രൂപ സമാഹരിച്ച്‌ കേരളത്തിന് നല്‍കാനായി ധനസമാഹരണം നടക്കുബോള്‍ തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ തടസം പറഞ്ഞത്. ഇതിന്റെ പേരില്‍ കേരളവും കേന്ദ്രവും തമ്മില്‍ തര്‍ക്കമുണ്ടായി ഈ പണം നഷ്ടമാകുന്ന അവസ്ഥയാണ് ഇപ്പോള്‍ നിലനിര്‍ക്കുന്നത്.

എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നോ പറഞ്ഞാല്‍ തന്നെയും ഈ പണം കേരളത്തില്‍ എത്തിക്കാന്‍ യുഎഇ ശ്രമം ഊര്‍ജ്ജിതമാക്കും എന്ന സൂചനയാണ് പുറത്തുവരുന്നത്.  യുഎഇ സ്ഥാനപതി അഹമ്മദ് അല്‍ ബന്ന കേരളത്തിലെ പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിക്കുന്നത് കേരളത്തിനും ഏറെ പ്രതീക്ഷയ്ക്ക് വക നല്‍കുന്നു. പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തെ സഹായിക്കാന്‍ യുഎഇ ഭരണാധികാരികള്‍ സന്നദ്ധത പ്രകടിപ്പിച്ചതിന് പിന്നാലെയാണ് സന്ദര്‍ശനം എന്നതു കൊണ്ട് തന്നെ ഇപ്പോഴത്തെ യാത്ര പലവിധത്തില്‍ വിലയിരുത്തപ്പെടുന്നു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സര്‍ക്കാര്‍ ഇതര സംഘടനകളുമായി അഹമ്മദ് അല്‍ബന്ന ചര്‍ച്ച നടത്തിയേക്കുമെന്നാണ് പുറത്തുവരുന്ന സൂചന. യാത്രയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും ഈ ആഴ്ച തന്നെ സന്ദര്‍ശനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ യുഎഇ 700 കോടിയുടെ സഹായ ധനം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. എന്നാല്‍ വിദേശ സഹായം വേണ്ടെന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?