പാലക്കാട് ബഹുനില കെട്ടിടം തകര്‍ന്നുവീണു; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു, 7 പേരെ പരിക്കുകളോടെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തു

പാലക്കാട്: (www.kvartha.com 02.08.2018) പാലക്കാട് ബഹുനില കെട്ടിടം തകര്‍ന്നുവീണു. കെട്ടിടത്തിനകത്ത് നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു. ഏഴു പേരെ പരിക്കുകളോടെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തു. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിനു സമീപം മൂന്നുനില കെട്ടിടത്തിന്റെ മുകളിലെ രണ്ടുനിലയാണ് തകര്‍ന്നത്.

പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. കെട്ടിടത്തിന്റെ ഒരു ഭാഗം പൂര്‍ണമായി ഇടിഞ്ഞു. പഴയ കെട്ടിടമാണു തകര്‍ന്നത്. മൊബൈല്‍ കടകള്‍ ഉള്‍പ്പെടെയുള്ളവ ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെയാണ് അപകടം. കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സരോവര്‍ എന്ന ഹോട്ടലിലെ അറ്റകുറ്റപ്പണിക്കിടെയാണ് അപകടമുണ്ടായത്.

Old building collapses in Palakkad, some believed to be trapped, palakkad, News, Building Collapse, Injured, hospital, Treatment, Police, District Collector, Kerala

തൊഴിലാളികള്‍ പണി എടുക്കുന്നതിനിടെ ഹോട്ടലിന്റെ തൂണുകളിലൊരെണ്ണം തകര്‍ന്നു വീഴുകയായിരുന്നു. പിന്നാലെ കെട്ടിടത്തിന്റെ ഒരു ഭാഗം നിലംപൊത്തുകയും ചെയ്തു. 60 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടം വന്‍ ശബ്ദത്തോടെ വീഴുന്നത് കണ്ട് മറുഭാഗത്തുള്ളവര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

Old building collapses in Palakkad, some believed to be trapped, palakkad, News, Building Collapse, Injured, hospital, Treatment, Police, District Collector, Kerala

പാലക്കാട് എസ്.പിയുടെ നേതൃത്വത്തില്‍ പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ജെസി.ബിയുടെ സഹായത്തോടെ കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്തു വരികയാണ്.

Old building collapses in Palakkad, some believed to be trapped, palakkad, News, Building Collapse, Injured, hospital, Treatment, Police, District Collector, Kerala


അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. ദേശീയ ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. ജില്ലാകലക്ടറും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Old building collapses in Palakkad, some believed to be trapped, palakkad, News, Building Collapse, Injured, hospital, Treatment, Police, District Collector, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?