യു എ ഇ 6 മാസത്തെ തൊഴിലന്വേഷക വിസയ്ക്ക് സെക്യൂരിറ്റ് ഡിപ്പോസിറ്റ് ഏര്‍പ്പെടുത്തിയേക്കും

ദുബൈ: (www.kvartha.com 29.08.2018) യു എ ഇ ഈയടുത്ത കാലത്ത് നടപ്പിലാക്കിയ ആറു മാസത്തെ തൊഴിലന്വേഷക വിസയ്ക്ക് ചില രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റ് ഏര്‍പ്പെടുത്തിയേക്കുമെന്ന് സൂചന. ഇതിലൂടെ സന്ദര്‍ശക വിസാ നിയമ ലംഘനം തടയാനാകുമെന്നാണ് കരുതുന്നത്. ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പാണ് ഇക്കാര്യം അറിയിച്ചത്.

തൊഴില്‍ വിസ റദ്ദാക്കി തൊഴില്‍ നേടുന്നവര്‍ക്ക് മാത്രമാണ് നിലവില്‍ തൊഴിലന്വേഷക വിസ നല്‍കുന്നത്. തൊഴില്‍ വിസ റദ്ദാക്കി 21 ദിവസത്തിനകം തസ്ഹീല്‍ കേന്ദ്രങ്ങള്‍ വഴി തൊഴിലന്വേഷക വിസക്ക് അപേക്ഷിക്കാം. തൊഴില്‍ മന്ത്രാലത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ ആറുമാസം യു എ ഇയില്‍ തുടരാം എന്നതാണ് ഈ വിസയുടെ പ്രത്യേകത. തൊഴിലന്വേഷകര്‍ക്ക് ഏറെ ഉപകാരപ്പെടുന്നതാണ് ആറു മാസത്തേക്കുള്ള വിസ.

സെക്യൂരിറ്റി ഡിപ്പോസിറ്റ് ഏര്‍പെടുത്തിയാല്‍ കാലാവധി തീരുമ്പോഴേക്കും സന്ദര്‍ശകര്‍ യു എ ഇയില്‍ നിന്നും പുറത്തുകടക്കുമെന്ന് ഉറപ്പുവരുത്താനാകുമെന്ന് ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് ലീഗല്‍ അഡൈ്വസര്‍ ഡോ. യൂസഫ് അല്‍ ഷരീഫ് പറഞ്ഞു. എന്നാല്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.


Keywords: Gulf, News, UAE, Job, Visa, Dubai, Visitors, Job seekers may need to pay security deposit for UAE visa 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?