ദുരിതാശ്വാസ ക്യാമ്പില്‍ വിതരണം ചെയ്യാന്‍ സ്‌റ്റേഷനില്‍ കരുതിവെച്ച പുത്തന്‍ അടിവസ്ത്രങ്ങളും നൈറ്റികളും വനിതാ പോലീസ് ഉദ്യോഗസ്ഥ അടിച്ചുമാറ്റി 6 കാറുകളിലായി കടത്തി; സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഉദ്യോഗസ്ഥ കുടുങ്ങി
കോട്ടയം: (www.kvartha.com 28.08.2018) ദുരിതാശ്വാസ ക്യാമ്പില്‍ വിതരണം ചെയ്യാന്‍ സ്‌റ്റേഷനില്‍ കരുതിവെച്ച പുത്തന്‍ അടിവസ്ത്രങ്ങളും നൈറ്റികളും വനിതാ പോലീസ് ഉദ്യോഗസ്ഥ അടിച്ചുമാറ്റി ആറു കാറുകളിലായി കടത്തി. കോട്ടയത്തെ ദുരിതാശ്വാസ ക്യാമ്പില്‍ വിതരണം ചെയ്യാന്‍ സ്‌റ്റേഷനില്‍ കരുതി വെച്ചിരുന്ന പുത്തന്‍ അടിവസ്ത്രങ്ങളും നൈറ്റികളുമാണ് പോലീസ് ഉദ്യോഗസ്ഥ അടിച്ചുമാറ്റിയത്.
നാപ്കിന്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളാണ് ഇവര്‍ കാറുകളില്‍ കടത്തിയത്. ഒടുവില്‍ സി.സി ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വിവാദമാവുകയും സംഭവത്തില്‍ പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങുകയും ചെയ്തു.
കഴിഞ്ഞദിവസം കൊച്ചിയിലെ ഒരു പോലീസ് സ്‌റ്റേഷനിലാണ് സംഭവം. ദുരിതാശ്വാസ ക്യാമ്പില്‍ വിതരണം ചെയ്യേണ്ട സാധനങ്ങള്‍ പോലീസ് സ്‌റ്റേഷനിലാണ് സൂക്ഷിച്ചിരുന്നത്. ഇത് തരംതിരിച്ച് പായ്ക്ക് ചെയ്യാന്‍ ഈ സീനിയര്‍ വനിതാ പോലീസ് ഓഫീസറെയാണ് ചുമതലപ്പെടുത്തിയിരുന്നത്. സഹായത്തിന് ഏഴ് പോലീസുകാരെയും നിയോഗിച്ചു.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു പാക്കിംഗ്. ഇതിനിടെ പോലീസുകാരി ബന്ധുക്കളെ വിളിച്ചുവരുത്തി ആറ് കാറുകളിലായി സാധനങ്ങള്‍ കടത്തുകയായിരുന്നുവെന്നാണ് ആക്ഷേപം. ഓരോ സാധനവും എണ്ണിത്തിട്ടപ്പെടുത്തിയാണ് കടത്തിയത്. സ്‌റ്റേഷനിലെ സി.സി ടി.വിയില്‍ ഈ ദൃശ്യങ്ങള്‍ അപ്പടി പതിഞ്ഞിട്ടുണ്ട്. ഉദ്യോഗസ്ഥ 34 നൈറ്റികള്‍ ഉള്‍പ്പെടെ എണ്ണി കാറിലേക്ക് കൊണ്ടുവയ്ക്കുന്നതിന്റെ ദൃശ്യമാണ് കഴിഞ്ഞ ദിവസം പുറത്തായത്.
അടിവസ്ത്ര പായ്ക്കറ്റുകള്‍ കാറിലേക്ക് മാറ്റുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവം വിവാദമായതോടെ ഭരണകക്ഷിയിലെ ഒരു ഉന്നത നേതാവ് ഇടപെട്ട് പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്നതായും ആക്ഷേപമുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Probe against woman cope, Kottayam, News, Trending, Flood, Police Station, theft, CCTV, Probe, Kerala.

Powered by Info News For You

Comments
Post a Comment