കേരളത്തിന് താങ്ങായി തമിഴ്‌നാട്: 6 ലോഡ് അവശ്യസാധനങ്ങള്‍ കൈമാറി
കാരാപ്പുഴ ജയകുമാര്‍
തേനി (തമിഴ്‌നാട്): (www.kvartha.com 20/08/2018) പ്രളയത്തില്‍ മുങ്ങിയ കേരളത്തിന് കൈത്താങ്ങുമായി തമിഴ്‌നാട് സംസ്ഥാന സര്‍ക്കാര്‍. ആറു ലോഡ് അവശ്യ സാധനങ്ങള്‍ ഉപമുഖ്യമന്ത്രി ഒ പന്നീര്‍ ശെല്‍വം നേരിട്ടെത്തി റവന്യൂ വകുപ്പിന് കൈമാറി. പ്രളയത്തെ നേരിടാന്‍ സംസ്ഥാനത്തിന് എന്തു സഹായവും നല്‍കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് ആറുലോഡ് സാധനങ്ങള്‍ എത്തിച്ചത്.
ഇടുക്കി ജില്ലയിലൂടെ കേരളത്തിലേക്കെത്താന്‍ കഴിയുന്ന കമ്പംമെട്ട് വഴിയാണ് സാധനങ്ങള്‍ എത്തിച്ചത്. 500 മെട്രിക് ടണ്‍ അരി എത്തിക്കാനുള്ള രേഖകളും കൈമാറി. ജില്ലയുടെ ബേസ്‌ക്യാമ്പായ കട്ടപ്പന സെന്റ് ജോര്‍ജ്ജ് സ്‌ക്കൂളിലാണ് ഇവയെത്തിച്ചിരിക്കുന്നത്. ഇവിടെ നിന്ന് ആവശ്യാനുസരണം സംസ്ഥാനത്തെ വിവിധ ദുരിതാശ്വാസ ക്യമ്പുകളിലേക്ക് സാധനങ്ങള്‍ കൈമാറും. നിരവധി സംഘടനകളും സാധനങ്ങള്‍ ക്യാമ്പിലേക്ക് എത്തിക്കുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, News, Tamilnadu, Kerala, Flood, Rain, Kerala flood updates, Essentials handed, Kerala flood updates: 6 load daily using essentials handed over by TN.
തേനി (തമിഴ്‌നാട്): (www.kvartha.com 20/08/2018) പ്രളയത്തില്‍ മുങ്ങിയ കേരളത്തിന് കൈത്താങ്ങുമായി തമിഴ്‌നാട് സംസ്ഥാന സര്‍ക്കാര്‍. ആറു ലോഡ് അവശ്യ സാധനങ്ങള്‍ ഉപമുഖ്യമന്ത്രി ഒ പന്നീര്‍ ശെല്‍വം നേരിട്ടെത്തി റവന്യൂ വകുപ്പിന് കൈമാറി. പ്രളയത്തെ നേരിടാന്‍ സംസ്ഥാനത്തിന് എന്തു സഹായവും നല്‍കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് ആറുലോഡ് സാധനങ്ങള്‍ എത്തിച്ചത്.
ഇടുക്കി ജില്ലയിലൂടെ കേരളത്തിലേക്കെത്താന്‍ കഴിയുന്ന കമ്പംമെട്ട് വഴിയാണ് സാധനങ്ങള്‍ എത്തിച്ചത്. 500 മെട്രിക് ടണ്‍ അരി എത്തിക്കാനുള്ള രേഖകളും കൈമാറി. ജില്ലയുടെ ബേസ്‌ക്യാമ്പായ കട്ടപ്പന സെന്റ് ജോര്‍ജ്ജ് സ്‌ക്കൂളിലാണ് ഇവയെത്തിച്ചിരിക്കുന്നത്. ഇവിടെ നിന്ന് ആവശ്യാനുസരണം സംസ്ഥാനത്തെ വിവിധ ദുരിതാശ്വാസ ക്യമ്പുകളിലേക്ക് സാധനങ്ങള്‍ കൈമാറും. നിരവധി സംഘടനകളും സാധനങ്ങള്‍ ക്യാമ്പിലേക്ക് എത്തിക്കുന്നുണ്ട്.
Keywords: National, News, Tamilnadu, Kerala, Flood, Rain, Kerala flood updates, Essentials handed, Kerala flood updates: 6 load daily using essentials handed over by TN.
Powered by Info News For You

Comments
Post a Comment