തലസ്ഥാനത്ത് 68 ക്യാമ്പുകള്‍; 5,753 പേര്‍ സുരക്ഷിത കേന്ദ്രങ്ങളില്‍

തിരുവനന്തപുരം: (www.kasargodvartha.com 18.08.2018) മഴക്കെടുതിയെത്തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ 68 ദുരിതാശ്വാസ ക്യാമ്പുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ചിറയിന്‍കീഴ്, നെയ്യാറ്റിന്‍കര, കാട്ടാക്കട നെടുമങ്ങാട്, വര്‍ക്കല എന്നീ ആറു താലൂക്കുകളിലുമായി 1,688 കുടുംബങ്ങളിലായി 5,753 പേരാണു ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ കഴിയുന്നത്. ഇതില്‍ 2399 പേര്‍ സ്ത്രീകളാണ്. 1949 പുരുഷന്‍മാരും, 1135 കുട്ടികളും ക്യാമ്പുകളിലുണ്ട്.

എല്ലാ ക്യാമ്പുകളിലും ഭക്ഷണവും കുടിവെള്ളവും ലഭ്യമാകുന്നുണ്ടെന്ന് ക്യാമ്പുകളുടെ ചുമതലയുള്ള തഹസില്‍ദാര്‍മാര്‍ അറിയിച്ചു. സന്നദ്ധ സംഘടനകളും വ്യക്തികളും ക്യാമ്പുകളില്‍ എത്തിക്കുന്ന ആഹാരത്തിനു പുറമെ അതത് താലൂക്ക് ഓഫീസുകള്‍ കേന്ദ്രീകരിച്ച് ജീവനക്കാരും വോളന്റിയര്‍മാരും ആഹാരം പാകം ചെയ്ത് ആവശ്യക്കാര്‍ക്ക് എത്തിക്കുകയും ചെയ്യുന്നുണ്ട്. എല്ലാ ക്യാമ്പുകളിലും മെഡിക്കല്‍ സേവനം ലഭ്യമാക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Thiruvananthapuram, Rain, 68 relief camps in Trivandrum


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?