തിരുവനന്തപുരത്ത് 63 ക്യാമ്പുകള്‍; 6,679 പേര്‍ സുരക്ഷിത കേന്ദ്രങ്ങളില്‍
തിരുവനന്തപുരം: (www.kvartha.com 16.08.2018) ജില്ലയില്‍ ഇതുവരെ 6,679 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്കു മാറ്റിയതായി ജില്ലാ കളക്ടര്‍ ഡോ. കെ വാസുകി പറഞ്ഞു. 63 ദുരിതാശ്വാസ ക്യാമ്പുകളിലായി 1330 കുടുംബങ്ങളുണ്ട്. 67 സ്ത്രീകളും 1782 പുരുഷന്മാരും 1430 കുട്ടികളുമാണ് ക്യാമ്പുകളില്‍ എത്തിയിട്ടുള്ളത്.
തിരുവനന്തപുരം താലൂക്കിലെ 32 ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ 1992 പേരും നെയ്യാറ്റിന്‍കര താലൂക്കിലെ ഒമ്പതു ദുരിതാശ്വാസ ക്യാമ്പുകളില്‍ 1810 പേരുമാണുള്ളത്. ചിറയിന്‍കീഴില്‍ അഞ്ച് കേന്ദ്രങ്ങളിലായി 1094 പേരെത്തിയപ്പോള്‍ കാട്ടാക്കടയില്‍ 1256 പേരും നെടുമങ്ങാട് 475 പേരും വര്‍ക്കലയില്‍ 49 പേരും സുരക്ഷിതരായി ക്യാമ്പുകളിലുണ്ട്.
തിരുവനന്തപുരം താലൂക്കിലാണ് ഏറ്റവുമധികം ദുരിതാശ്വാസ ക്യാമ്പുകള്‍ ഉള്ളത്. ശാസ്തമംഗലം വിവേകാനന്ദ പുസ്തകശാലയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പിലാണ് ഏറ്റവുമധികം ആളുകള്‍ എത്തിയിട്ടുള്ളത്. 52 കുടുംബങ്ങള്‍ ഇവിടെ സുരക്ഷിതരാണ്.
അതത് താലൂക്ക് ഓഫീസുകള്‍ക്കാണ് ഭക്ഷണത്തിന്റെയും കുടിവെള്ളത്തിന്റെയും വിതരണ ചുമതല. താലൂക്ക് ഓഫീസുകളില്‍ പാചകം ചെയ്യുന്നതിനോടൊപ്പം വ്യക്തികളും സന്നദ്ധ സംഘടനകളും എത്തിക്കുന്ന ആഹാരവും ഇവിടെ നിന്നും വിതരണം ചെയ്യുന്നു. എല്ലാ കേന്ദ്രങ്ങളിലും മെഡിക്കല്‍ സംഘങ്ങളുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ക്യാമ്പുകളില്‍ സൗകര്യങ്ങള്‍ ഔരുക്കുന്നതിനായി ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്ക് ഓരോ ക്യാമ്പുകളുടെയും ചുമതല നല്‍കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Camp, Thiruvananthapuram, Kerala, Flood, Rain, 63 relief camp active in TVM

Powered by Info News For You

Comments
Post a Comment