തിരുവനന്തപുരത്ത് 63 ക്യാമ്പുകള്‍ ; 6679 പേര്‍ സുരക്ഷിത കേന്ദ്രങ്ങളില്‍
തിരുവനന്തപുരം: (www.kvartha.com 16.08.2018) ജില്ലയില്‍ ഇതുവരെ 6679 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്കു മാറ്റിയതായി ജില്ലാ കലക്ടര് ഡോ. കെ വാസുകി പറഞ്ഞു. 63 ദുരിതാശ്വാസ ക്യാമ്പുകളിലായി 1330 കുടുംബങ്ങളുണ്ട്. 67 സ്ത്രീകളും 1782 പുരുഷന്മാരും 1430 കുട്ടികളുമാണ് ക്യാമ്പുകളില്‍ എത്തിയിട്ടുള്ളത്.
തിരുവനന്തപുരം താലൂക്കിലെ 32 ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ 1992 പേരും നെയ്യാറ്റിന്‍കര താലൂക്കിലെ ഒമ്പതു ദുരിതാശ്വാസ ക്യാമ്പുകളില്‍ 1810 പേരുമാണുള്ളത്. ചിറയിന്‍കീഴില്‍ അഞ്ച് കേന്ദ്രങ്ങളിലായി 1094 പേരെത്തിയപ്പോള്‍ കാട്ടാക്കടയില്‍ 1256 പേരും നെടുമങ്ങാട് 475 പേരും വര്‍ക്കലയില്‍ 49 പേരും സുരക്ഷിതരായി ക്യാമ്പുകളിലുണ്ട്.
തിരുവനന്തപുരം താലൂക്കിലാണ് ഏറ്റവുമധികം ദുരിതാശ്വാസ ക്യാമ്പുകള്‍ ഉള്ളത്. ശാസ്തമംഗലം വിവേകാനന്ദ പുസ്തകശാലയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പിലാണ് ഏറ്റവുമധികം ആളുകള്‍ എത്തിയിട്ടുള്ളത്. 52 കുടുംബങ്ങള്‍ ഇവിടെ സുരക്ഷിതരാണ്. അതത് താലൂക്ക് ഓഫീസുകള്‍ക്കാണ് ഭക്ഷണത്തിന്റെയും കുടിവെള്ളത്തിന്റെയും വിതരണ ചുമതല.
താലൂക്ക് ഓഫീസുകളില്‍ പാചകം ചെയ്യുന്നതിനോടൊപ്പം വ്യക്തികളും സന്നദ്ധ സംഘടനകളും എത്തിക്കുന്ന ആഹാരവും ഇവിടെ നിന്നും വിതരണം ചെയ്യുന്നു. എല്ലാ കേന്ദ്രങ്ങളിലും മെഡിക്കല്‍ സംഘങ്ങളുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ക്യാമ്പുകളില്‍ സൗകര്യങ്ങള്‍ ഔരുക്കുന്നതിനായി ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്ക് ഓരോ ക്യാമ്പുകളുടെയും ചുമതല നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരത്ത് അതീവ ജാഗ്രതാ നിര്‍ദേശം; കര്‍ശന മുന്‍കരുതല്‍
* ജില്ലയില്‍ റെഡ് അലേര്‍ട്ട്
* ഖനന പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു
* സുസജ്ജമായിരിക്കാന്‍ പോലീസിനു നിര്‍ദേശം
* മലയോര, ജലാശയ മേഖലകളില്‍ വിനോദ സഞ്ചാരം നിരോധിച്ചു
* മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്
* നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം
കനത്ത മഴയുണ്ടാകുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ ജില്ലയില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും സുരക്ഷാ മുന്‍കരുതലും ശക്തമാക്കി.
ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സുസജ്ജമായിരിക്കാന്‍ പോലീസ് അധികൃതര്‍ക്കു ജില്ലാ കലക്ടര് ഡോ. കെ. വാസുകി നിര്‍ദേശം നല്‍കി. മഴ അവസാനിക്കുന്നതുവരെ ക്വാറി പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. മലയോര മേഖലയിലും ജലാശയങ്ങളിലും വിനോദ സഞ്ചാരം ഒഴിവാക്കാന്‍ ഡി.ടി.പി.സിക്കു നിര്‍ദേശം നല്‍കി. ക്രെയിന്‍, മണ്ണുമാന്തി യന്ത്രങ്ങള്‍ തുടങ്ങിയവ ആവശ്യമായിവന്നാല്‍ വിന്യസിക്കാന്‍ ഗതാഗത വകുപ്പിനെ ചുമതലപ്പെടുത്തി.
കെ.എസ്.ഇ.ബിയുടേയും പൊതുമരാമത്ത് വകുപ്പിന്റെയും അടിയന്തര റിപ്പയര്‍ സംഘങ്ങള്‍ സജ്ജമാണ്. ദുരിതാശ്വാസ ക്യാംപുകള്‍ കൂടുതലായി തുറക്കേണ്ടിവന്നാല്‍ ആവശ്യമായ നടപടിയെടുക്കാന്‍ തഹസില്‍ദാര്‍മാര്‍ക്കും വില്ലേജ് ഓഫിസര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. കെട്ടിടങ്ങളുടെ താക്കോല്‍ ഇവര്‍ കൈവശംവയ്ക്കണം. ഉരുള്‍ പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീഷണിയുള്ള മേഖലകളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തി.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. നദീതീരങ്ങളിലും പാലങ്ങളിലും കൂട്ടംകൂടി നില്‍ക്കുന്നതും വിനോദങ്ങളില്‍ ഏര്‍പ്പെടുതുന്നതും സെല്‍ഫിയെടുക്കുന്നതും നിരോധിച്ചു. സാമൂഹ്യ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എമര്‍ജന്‍സി ലൈഫ് സപ്പോര്‍ട്ട് നല്‍കാന്‍ വൈദഗ്ധ്യമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ ഇവിടങ്ങളിലുണ്ടാകണം. താലൂക്ക് തലത്തില്‍ എമര്‍ജന്‍സി മെഡിക്കല്‍ ടീമിനെയും തയാറാക്കി നിര്‍ത്തണം.
ജില്ലയിലെ ആറു താലൂക്കുകളിലും 100 കിലോ അരി, 50 കിലോ പയര്‍, 10 ലിറ്റര്‍ എണ്ണ, 75 ലിറ്റര്‍ മണ്ണെണ്ണ എന്നിവ കരുതിവയ്ക്കാന്‍ ജില്ലാ സപ്ലൈ ഓഫിസര്‍ക്കു നിര്‍ദേശം നല്‍കി. ജനങ്ങളെ ഒഴിപ്പിക്കേണ്ട ആവശ്യം വന്നാല്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ തയാറാക്കി നിര്‍ത്തണം.
വെള്ളിയാഴ്ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. കായലിലെ മത്സ്യബന്ധനവും ഒഴിവാക്കണം. ജില്ലയിലെ പൊതുയോഗങ്ങളും പൊതുജന സംഗമങ്ങളും നാളെ വരെ നിരോധിച്ചു. പൊതുജനങ്ങള്‍ പരമാവധി വീടിനുള്ളില്‍ത്തന്നെ കഴിയണമെന്നും പ്രള മേഖലയിലും മണ്ണിടിച്ചില്‍ മേഖലയിലുമുള്ളവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു.

ജലാശയങ്ങളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. പ്രധാനപ്പെട്ട രേഖകള്‍ അടക്കമുള്ള വിലപ്പെട്ട വസ്തുക്കള്‍ സുരക്ഷിത സ്ഥാനത്തേക്കു മാറ്റണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 63 Camps at Capital,Thiruvananthapuram, News, Trending, Rain, Kerala.

Powered by Info News For You

Comments
Post a Comment