നോക്കിയ 6.1 പ്ലസ്, 5.1 പ്ലസ് ഫോണുകള്‍ ഓണ്‍ലൈനില്‍

കൊച്ചി: (www.kvartha.com 24.08.2018) പുതുമകളോടെ നോക്കിയ 6.1 പ്ലസ്, 5.1 പ്ലസ് ഫോണുകള്‍ ഓണ്‍ലൈനില്‍ ലഭ്യമായിത്തുടങ്ങി. മികച്ച രൂപകല്‍പ്പന, നല്ല പെര്‍ഫോര്‍മന്‍സ്, സ്മാര്‍ട്ട് എ ഐ ഇമേജിങ് ഫീച്ചേഴ്സ് തുടങ്ങിയവ പുതിയ ഫോണുകളെ വേറിട്ടുനിര്‍ത്തുന്നു. ഫ്ളിപ്കാര്‍ട്ട്, നോക്കിയ.കോം/ഫോണ്‍സ് എന്നിവിടങ്ങളില്‍ ഉത്പന്നങ്ങള്‍ ലഭ്യമാണെന്ന് എച്ച്എംഡി ഗ്ലോബല്‍ അറിയിച്ചു.


വലിയ സ്‌ക്രീനും മെലിഞ്ഞ കോംപാക്റ്റ് പാക്കേജും നോക്കിയ 6.1 പ്ലസിന്റെ പ്രത്യേകതയാണ്. 96% കളറോടെ 5.8 ഇഞ്ച് ഫുള്‍ എച്ച്ഡി+19:9 ആണ് സ്‌ക്രീന്‍ അനുപാതം. ഫോണിന്റെ 93% ഏരിയയും കവര്‍ ചെയ്യുന്ന വിധം മുന്നിലും പിന്നിലും ഗ്ലാസ് കെയ്സ്, പഴയ ചിപ്സെറ്റിനെക്കാള്‍ 40% കൂടുതല്‍ വേഗതയുള്ള നൂതന ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 636 മൊബൈല്‍ പ്ലാറ്റ് ഫോം, ഓഡിയോയും വീഡിയൊയും മറ്റും സുദീര്‍ഘമായി ഉപയോഗിക്കാന്‍ പാകത്തില്‍ ബാറ്ററി ലൈഫ്, ഒന്നാംതരം ചിത്രമികവ് തുടങ്ങിയവ നോക്കിയ 6.1 പ്ലസിന്റെ പ്രത്യേകതയാണ്.

ഉയര്‍ന്ന തലത്തിലുള്ള സ്മാര്‍ട്ട്ഫോണുകളില്‍ മാത്രം ഉപയോഗിക്കപ്പെടുന്ന മീഡിയ ടെക്ഹീലിയൊ പി60 ഒക്റ്റകൊര്‍ പ്രൊസസറാണ് നോക്കിയ 5.1 പ്ലസില്‍ ഉപയോഗിച്ചിരിക്കുന്നത്. ഗെയിമിങ്, വീഡിയൊ, മള്‍ട്ടി ടാസ്‌കിങ് ആപ്ലിക്കേഷന്‍സുകളെല്ലാം ഉപയോഗിക്കാന്‍ പാകത്തിലാണ് രൂപകല്‍പ്പന. പൊര്‍ട്രെയ്റ്റ് ലൈറ്റിങ്, സെലക്റ്റബ്ള്‍ ബ്ലര്‍, ഡെപ്ത് സെന്‍സിങ് ഇമേജിങ് ഉള്‍പ്പെടെ നല്‍കുന്നതാണ് 13എംപി/5എംപി ക്യാമറ. ഇലക്ട്രൊണിക് വീഡിയൊ സ്ഥിരതയും ക്യാമറയുടെ പ്രത്യേകതയാണ്.

വേറിട്ട രൂപകല്‍പ്പനയും നിര്‍മാണ മികവും മികച്ച സാങ്കേതികയുമാണ് ഉപഭോക്താക്കള്‍ നോക്കിയ ഫോണുകളില്‍നിന്ന് പ്രതീക്ഷിക്കുന്നതെന്ന് എച്ച്എംഡി ഗ്ലോബല്‍ ചീഫ് പ്രൊഡക്റ്റ് ഓഫിസര്‍ ജുഹൊ സര്‍വികാസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, News, Kerala, Business, Mobile Phone, Nokia, Technology, Sale, HMD unveils online-exclusive Nokia 6.1 Plus, Nokia 5.1 Plus in India. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?