വനാതിര്‍ത്തിയില്‍ എക്‌സൈസ് റെയ്ഡ്; മണ്ണിനടിയില്‍ സൂക്ഷിച്ച 600 ലിറ്റര്‍ വാഷും ഉപകരണങ്ങളും പിടികൂടി നശിപ്പിച്ചു
ബന്തടുക്ക: (www.kasargodvartha.com 10.08.2018) ബന്തടുക്ക -മാണി മൂല ദര്‍ബടുക്ക വനാതിര്‍ത്തിയില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 600 ലിറ്റര്‍ വാഷും സൂക്ഷിച്ചു വെക്കാനുപയോഗിക്കുന്ന പാത്രങ്ങളും പിടികൂടി നശിപ്പിച്ചു. ഓണക്കാലത്തെ വിപണി ലക്ഷ്യമാക്കി ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ വാഷാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി നശിപ്പിച്ചത്.
വനാതിര്‍ത്തിയില്‍ മണിക്കൂറോളം നീണ്ട തെരെച്ചിലിനൊടുവിലാണ് മണ്ണിനടിയില്‍ സൂക്ഷിച്ച നിലയിലുള്ള വാഷ് കണ്ടെടുത്തത്. ബന്തടുക്ക റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി. ഉമ്മറിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ കെ.എം പ്രദീപ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എ കൃഷ്ണ, സി വിജയന്‍, ഡ്രൈവര്‍ പി എസ് വിജയന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികളെ ഉടന്‍ പിടികൂടുമെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bandaduka, Top-Headlines, Excise, Raid,Excise Raid; 600 Ltr Wash seized
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Bandaduka, Top-Headlines, Excise, Raid,Excise Raid; 600 Ltr Wash seized
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment