തൃശൂരില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് 5 മരണം; ചെറുതുരുത്തിയില്‍ മണ്ണിടിഞ്ഞ് നാലുപേര്‍ മണ്ണിനടിയില്‍പെട്ടു
തൃശൂര്‍: (www.kvartha.com 16.08.2018) തൃശൂരില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് അഞ്ചു മരണം. വടക്കാഞ്ചേരിക്കടുത്ത് കുറാഞ്ചേരില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ ആണ് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് അഞ്ച് പേര്‍ മരിച്ചത്. രണ്ട് പേരെ രക്ഷപ്പെടുത്തി. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെ നാല് വീടുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ഇതില്‍ ഒരു വീട്ടില്‍ ചടങ്ങ് നടക്കുന്നതിനാല്‍ ബന്ധുക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഇവിടെ എത്തിയിരുന്നുവെന്നാണ് ലഭ്യമായ വിവരം.
അതിനാല്‍ കൂടുതല്‍ പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയിട്ടുണ്ടാകാം എന്നാണ് വിവരം. പത്തോളം മണ്ണുമാന്തി യന്ത്രങ്ങള്‍ ശ്രമിച്ചിട്ടും ഇതുവരെ മണ്ണ് പൂര്‍ണമായും നീക്കാനായിട്ടില്ല. വീടിന്റെ മേല്‍ക്കൂര മാത്രമാണ് പുറത്ത് കാണുന്നത്. എരുമപ്പെട്ടിക്കടുത്ത് മണ്ണിടിഞ്ഞ് കാണാതായ മൂന്നുപേര്‍ക്കായും തിരച്ചില്‍ നടക്കുകയാണ്. ഇതോടെ തൃശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച മാത്രം മരിച്ചവരുടെ എണ്ണം പത്തായി.
കനത്ത മഴയില്‍ തൃശൂര്‍-ഷൊര്‍ണൂര്‍ റോഡിലെ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. അതേസമയം ചെറുതുരുത്തി പള്ളത്തിനടുക്ക് മണ്ണിടിഞ്ഞ് നാലുപേര്‍ മണ്ണിനടിയില്‍പെട്ടു. ഒരാളെ രക്ഷപ്പെടുത്തി.
തൃശൂര്‍ കുറ്റൂര്‍ റെയില്‍വെ ഗേറ്റിനടുത്ത് വീടിന്റെ മതില്‍ ഇടിഞ്ഞ് ദേഹത്ത് വീണ് ഒരാള്‍ മരണപ്പെട്ടു. പുതുക്കുളങ്ങര വീട്ടില്‍ രാമദാസാണ്(71) മരിച്ചത്. നഗരത്തിലെ ദയ ജനറല്‍ ആശുപത്രിയിലും സണ്‍ മെഡിക്കല്‍ (ഹാര്‍ട്ട്) സെന്ററിലും വെള്ളം കയറി. ദയലില്‍ നിന്നുള്ള കിടപ്പുരോഗികളെ മറ്റു ആശുപത്രികളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. രാവിലെ കുതിരാനിലെ മണ്ണിടിച്ചല്‍ മൂലം പാലക്കാട്തൃശൂര്‍ റൂട്ടിലെ ഗതാഗതം നിരോധിച്ചു. കോഴിക്കോട്- തൃശൂര്‍ റൂട്ടിലും ഗതാഗതം നിലച്ചു. കണിമംഗലംപാലയ്ക്കല്‍ പാടശേഖരം നിറഞ്ഞ് വെള്ളം തൃശൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയിലേക്ക് കയറി.
തൃശൂര്‍ ചേര്‍പ്പ് തൃപ്രയാര്‍ റൂട്ടിലെ ചിറയ്ക്കലില്‍ റോഡില്‍ കനത്ത വെള്ളക്കെട്ടായി. അമ്മാടംതൃപ്രയാര്‍ റൂട്ടിലും റോഡ് വെള്ളത്തിനടിയിലാണ്. ജില്ലയുടെ ഉള്‍നാടന്‍ മേഖലകളിലും ബസ് ഗതാഗതമുള്‍പ്പടെ നിര്‍ത്തിവച്ചിട്ടുണ്ട്.
ചാലക്കുടിയിലെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. പലയിടത്തും ആളുകള്‍ വീടിനുള്ളില്‍ ഒറ്റപ്പെട്ടുകഴിയുന്നതായാണ് വിവിരം. രാവിലെ അതിരപ്പിള്ളിയില്‍ ഉരുള്‍പൊട്ടലുണ്ടായതോടെ സൈന്യമുള്‍പ്പടെ ഇവിടേക്ക് നീങ്ങിയിരിക്കുകയാണ്. നിരവധി ബോട്ടുകളും ഈ മേഖലയിലേക്ക് എത്തിക്കുന്നുണ്ട്.
തൃശൂരിലെ കൈനൂര്‍, പുത്തൂര്‍ മേഖലയാകെ വെള്ളക്കെട്ടിലായി. ഇവിടങ്ങളില്‍ അളുകള്‍ തീര്‍ത്തും ഒറ്റപ്പെട്ടുകഴിയുകയാണ്. നഗരത്തിലെ പെരിങ്ങാവ്, പാട്ടുരായ്ക്കല്‍, കണ്ണംകുളങ്ങര മേഖലകളും വെള്ളക്കെട്ടിലാണ്. പെരിങ്ങാവിലും പാട്ടുരായ്ക്കലിലും ആളുകള്‍ വീടിനുമുകളില്‍ കയറിക്കൂടിയിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala floods: 5 killed in landslides in Palakkad, no let-up in monsoon fury, Thrissur, News, Trending, Rain, Dead, Obituary, Kerala.

Powered by Info News For You

Comments
Post a Comment