കൂനിന്മേല്‍ കുരു; പ്രളയക്കെടുതിക്ക് പിന്നാലെ പകര്‍ച്ചവ്യാധി ഭീഷണിയില്‍ വടക്കന്‍ കേരളം; 5 ജില്ലകളില്‍ എലിപ്പനി മുന്നറിയിപ്പ്; പ്രതിരോധമരുന്ന് ഒഴിവാക്കരുതെന്ന് നിര്‍ദേശം
തിരുവനന്തപുരം: (www.kvartha.com 28/08/2018) അഞ്ച് ജില്ലകളില്‍ എലിപ്പനി മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. പ്രളയക്കെടുതി നേരിടുന്ന അഞ്ച് ജില്ലകളിലാണ് കൂനിന്മേല്‍ കുരു പോലെ പകര്‍ച്ചവ്യാധി മുന്നറിയിപ്പും നല്‍കിയിരിക്കുന്നത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ പ്രതിരോധമരുന്നുകള്‍ ഒഴിവാക്കരുതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പുഴയും കരയും ഒന്നാകുകയും ദിവസങ്ങളോളം പലയിടങ്ങളിലും വെള്ളക്കെട്ട് നിലനില്‍ക്കുകയും ചെയ്തതോടെ ഇതുവഴി രോഗാണുക്കള്‍ എല്ലാ വെള്ളക്കെട്ടുകളിലും എത്താനുള്ള സാധ്യതയുണ്ട്. ശുചീകരണ പ്രവര്‍ത്തനം ഉള്‍പ്പെടെ വെള്ളവുമായി സമ്പര്‍ക്കത്തില്‍ വരുന്ന ജോലികളില്‍ ഏര്‍പ്പെടുന്നവരുടെ ശരീരത്തിലെ നേര്‍ത്ത പോറലുകളിലും മുറിവുകളിലും കൂടി ഈ രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കും. പനി ലക്ഷണം കണ്ടാല്‍ സ്വയം ചികിത്സ നടത്താതെ ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെടണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രളയത്തിനുശേഷം രക്ഷാപ്രവര്‍ത്തനത്തിലും ശുചീകരണപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നവര്‍ക്കു നേരത്തെ തന്നെ എലിപ്പനി മുന്നറിയിപ്പും പ്രതിരോധമരുന്നും നല്‍കിയിരുന്നു. പ്രളയബാധിത പ്രദേശങ്ങളിലെ വെള്ളക്കെട്ടുകളില്‍ ശുചീകരണത്തിന് ഇറങ്ങുന്നവര്‍ എലിപ്പനി തടയുന്നതിന് ഡോക്‌സിസൈക്ലിന്‍ ഗുളിക ഉപയോഗിക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Rat, Fever, Kerala, News, Leptospirosis, Flood: Health dept warn against epidemic diseases

Powered by Info News For You

Comments
Post a Comment