തളങ്കര തെരുവത്ത് ക്വാര്‍ട്ടേഴ്സുകളില്‍ കവര്‍ച്ച: 56,000 മോഷണം പോയി
തളങ്കര (www.evisionnews.co): തെരുവത്ത് പട്ടാപ്പകല്‍ ക്വാര്‍ട്ടേഴ്സുകളില്‍ വന്‍ കവര്‍ച്ച. തെരുവത്ത് ഹാശിം സ്ട്രീറ്റില്‍ ഗൃഹനാഥന്‍ പള്ളിക്കുപോയ സമയം പൂട്ടിയിട്ട വീടിന്റെ ഓടിളക്കിമാറ്റി അകത്തുകടന്ന മോഷ്ടാവ് അലമാരയില്‍ സൂക്ഷിച്ചിരുന്ന 56,000രൂപ കവര്‍ച്ച ചെയ്ത് രക്ഷപ്പെട്ടു.
ഹാശിം സ്ട്രീറ്റിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഓട്ടോഡ്രൈവര്‍ ഹാശിമിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെയായിരുന്നു സംഭവം. അതേസമയം തെരുവത്ത് സിറാമിക്സ് റോഡിലെ രണ്ട് ക്വാര്‍ട്ടേഴ്സുകളിലും കവര്‍ച്ച നടന്നു. തമിഴ്നാട് സ്വദേശി പ്രകാശന്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സില്‍ നിന്നും പണവും പാസ്പോര്‍ട്ട് അടക്കമുള്ള രേഖകളും കവര്‍ച്ച ചെയ്തതായാണ് പരാതി.
ഹാശിം ജുമുഅ നിസ്‌കാരത്തിനായി പള്ളിയില്‍ പോയതായിരുന്നു. ഭാര്യയും മക്കളും സ്വന്തം വീട്ടിലേക്ക് പോയതിനാല്‍ ഹാശിം വീടുപൂട്ടിയായിരുന്നു പള്ളിയിലേക്ക് പോയത്. തിരിച്ചെത്തി നോക്കിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം ശ്രദ്ധയില്‍പെട്ടത്. വീടിന്റെ പിറകുവശത്തെ ഓടിളക്കി അകത്തു കടന്ന മോഷ്ടാവ് അലമാരയില്‍ സൂക്ഷിച്ചിരുന്ന പണം കൈക്കലാക്കിയ ശേഷം രക്ഷപ്പെടുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.
Powered by Info News For You

Comments
Post a Comment