പട്ടാപ്പകല്‍ ക്വാര്‍ട്ടേഴ്‌സുകളില്‍ കവര്‍ച്ച; ഗൃഹനാഥന്‍ പള്ളിക്കുപോയ സമയം പൂട്ടിയിട്ട വീടിന്റെ ഓടിളക്കിമാറ്റി അകത്തു കടന്ന മോഷ്ടാവ് 56,000 രൂപ കവര്‍ച്ച ചെയ്ത് രക്ഷപ്പെട്ടു

തളങ്കര: (www.kasargodvartha.com 24.08.2018) തളങ്കര തെരുവത്ത് പട്ടാപ്പകല്‍ ക്വാര്‍ട്ടേഴ്‌സുകളില്‍ വന്‍ കവര്‍ച്ച. തെരുവത്ത് ഹാശിം സ്ട്രീറ്റില്‍ ഗൃഹനാഥന്‍ പള്ളിക്കുപോയ സമയം പൂട്ടിയിട്ട വീടിന്റെ ഓടിളക്കിമാറ്റി അകത്തു കടന്ന മോഷ്ടാവ് അലമാരയില്‍ സൂക്ഷിച്ചിരുന്ന 56,000 രൂപ കവര്‍ച്ച ചെയ്ത് രക്ഷപ്പെട്ടു. ഹാശിം സ്ട്രീറ്റിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഓട്ടോഡ്രൈവര്‍ ഹാശിമിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെയായിരുന്നു സംഭവം.

അതേസമയം തെരുവത്ത് സിറാമിക്‌സ് റോഡിലെ രണ്ട് ക്വാര്‍ട്ടേഴ്‌സുകളിലും കവര്‍ച്ച നടന്നു. തമിഴ്‌നാട് സ്വദേശി പ്രകാശന്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ നിന്നും 15,000 രൂപയും പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകളും കവര്‍ച്ച ചെയ്തതായാണ് പരാതി. മറ്റൊരു ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സ്ത്രീ സ്വദേശത്തായതിനാല്‍ അവിടെ നിന്നും എന്തൊക്കെ കവര്‍ച്ച ചെയ്തിട്ടുണ്ടെന്ന് വ്യക്തമായിട്ടില്ല.


ഹാശിം ജുമുഅ നിസ്‌കാരത്തിനായി പള്ളിയില്‍ പോയതായിരുന്നു. ഭാര്യയും മക്കളും സ്വന്തം വീട്ടിലേക്ക് പോയതിനാല്‍ ഹാശിം വീടുപൂട്ടിയായിരുന്നു പള്ളിയിലേക്ക് പോയത്. തിരിച്ചെത്തി നോക്കിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം ശ്രദ്ധയില്‍പെട്ടത്. വീടിന്റെ പിറകുവശത്തെ ഓടിളക്കി അകത്തു കടന്ന മോഷ്ടാവ് അലമാരയില്‍ സൂക്ഷിച്ചിരുന്ന പണം കൈക്കലാക്കിയ ശേഷം രക്ഷപ്പെടുകയായിരുന്നു. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസും വിരലടയാള വിദഗദ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

തളങ്കര തെരുവത്ത് മോഷണ സംഘത്തിന്റെ ശല്യം രൂക്ഷമായിട്ടുണ്ട്. നേരത്തെ തെരുവത്ത് കോയാസ് ലൈനിലെ ഒരു വീട്ടില്‍ രാത്രിസമയത്ത് കവര്‍ച്ചാ ശ്രമം നടന്നിരുന്നുവെങ്കിലും വീട്ടുകാര്‍ ഉണര്‍ന്നതിനാല്‍ മോഷ്ടാവ് ഓടിരക്ഷപ്പെടുകയായിരുന്നു.








(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Robbery, Crime, Thalangara, Theruvath, Robbery in Quarters at Theruvath
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?