പ്രളയക്കെടുതി: ഫിഷറീസ് - ഹാര്‍ബര്‍ എന്‍ജിനിയറിംഗ് മേഖലകളില്‍ ഉണ്ടായത് 548.47 കോടി രൂപയുടെ നാശനഷ്ടം

തിരുവനന്തപുരം: (www.kvartha.com 28.08.2018) കേരളത്തിലുണ്ടായ പ്രളയദുരന്തത്തില്‍ ഫിഷറീസ് - ഹാര്‍ബര്‍ എന്‍ജിനിയറിംഗ് മേഖലകളില്‍ സംഭവിച്ചത് 548.47 കോടി രൂപയുടെ നാശനഷ്ടമെന്ന് ഫിഷറീസ് - ഹാര്‍ബര്‍ എന്‍ജിനീയറിംഗ് മന്ത്രി ജെ മെഴ്‌സിക്കുട്ടി അമ്മ അറിയിച്ചു. പ്രാഥമിക വിലയിരുത്തലിലാണ് ഈ കണക്ക്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കണ്ണൂര്‍, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളില്‍ പൂര്‍ണമായും നശിച്ച ബോട്ടുകളുടെ വിപണി മൂല്യം 26 കോടി രൂപയാണ്. ഭാഗികമായി നശിച്ചവ നവീകരിക്കുന്നതിനായി 21.5 കോടി രൂപ വേണ്ടി വരും.
Fisheries Harbor engineering department, J Merci Kuttiyamma, Kerala, News, Flood, Rain, 548.47 Cr lose for Fisheries Harbor engineering department, J Merci Kuttiyamma says

34 ലക്ഷം രൂപയുടെ മത്സ്യബന്ധന ഉപകരണങ്ങളും വലകളും പൂര്‍ണമായി നശിച്ചിട്ടുണ്ട്. 10 ലക്ഷം രൂപയുടെ വലകളും മത്സ്യബന്ധന ഉപകരണങ്ങളും ഭാഗികമായി നശിച്ചു. മത്സ്യത്തൊഴിലാളികളുടെ ഭവനങ്ങള്‍ പൂര്‍ണ്ണമായി നശിച്ചതില്‍ 43.27 കോടി രൂപയും, ഭാഗികമായി നശിച്ചതില്‍ 42.65 കോടി രൂപയുമാണ് നഷ്ടം. വാഹനങ്ങള്‍, ഓഫീസ് കെട്ടിടങ്ങള്‍, ഫര്‍ണിച്ചര്‍, ഓഫീസ് ഉപകരണങ്ങള്‍ എന്നിവയ്ക്ക് ഉണ്ടായിട്ടുള്ള നഷ്ടം 10.30 കോടി രൂപയാണ്.

അക്വാകള്‍ച്ചര്‍ മേഖലയില്‍ 109.72 കോടി രൂപയാണ് നഷ്ടം. കാര്‍പ്പ്, ഗിഫ്റ്റ്, ഓര്‍ണമെന്റല്‍ ഫിഷിംഗ്, കൂട് കൃഷി, ഞണ്ട് ഉത്പാദന കേന്ദ്രങ്ങള്‍, കൊഞ്ചു വളര്‍ത്തല്‍ കേന്ദ്രങ്ങള്‍, മത്സ്യക്കുഞ്ഞ് ഉത്പാദന യൂണിറ്റുകള്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മത്സ്യഫാമുകള്‍, ഹാച്ചറീസ് എന്നിവിടങ്ങളിലാണ് നഷ്ടം ഉണ്ടായത്. ഇത് കൂടാതെ മത്സ്യ ഉത്പാദനത്തിനും സംരക്ഷണത്തിനുമുള്ള ഉപകരണങ്ങളും നഷ്ടമായിട്ടുണ്ട്.

ദുരന്ത പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട 669 വള്ളങ്ങളും  ഏഴ് വള്ളങ്ങള്‍ പൂര്‍ണമായും 452 വളളങ്ങള്‍ ഭാഗികമായും നശിച്ചു. 2.37 കോടി രൂപയുടെ നഷ്ടമാണ് ഇതുമൂലം കണക്കാക്കുന്നത്. തകര്‍ന്ന തീരദേശ റോഡുകള്‍ നന്നാക്കാന്‍ 208 കോടി രൂപ വേണ്ടി വരും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തീരദേശ റോഡുകള്‍ക്ക് വ്യാപകമായ നാശനഷ്ടം ഉണ്ടായിട്ടുണ്ട്.

ഇതുകൂടാതെ 63 ഫിഷിംഗ് ഹാര്‍ബറുകളില്‍ മണ്ണ് അടിഞ്ഞു കൂടിയതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ഇത് നന്നാക്കുന്നതിന് ഡ്രഡ്ജിംഗ് നടത്തേണ്ടതുണ്ട്. 63 കോടി രൂപ ഇതിന് ചെലവ് വരും. 15 ഹാര്‍ബറുകളില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് 70 കോടി രൂപ വേറെയും ആവശ്യമുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Fisheries Harbor engineering department, J Merci Kuttiyamma, Kerala, News, Flood, Rain, 548.47 Cr lose for Fisheries Harbor engineering department, J Merci Kuttiyamma says


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?