പ്രളയക്കെടുതി: തിരുവനന്തപുരം ജില്ലാ ഭരണകൂടം അയച്ചത് 54 ലോഡ് അവശ്യവസ്തുക്കള്‍

തിരുവനന്തപുരം: (www.kasargodvartha.com 18.08.2018) പ്രളയബാധിത മേഖലകളിലെ ജനങ്ങള്‍ക്കായി ജില്ല ഭരണകൂടം ശേഖരിച്ചത് 54 ലോഡ് അവശ്യ സാധനങ്ങള്‍. വെള്ളിയാഴ്ച വൈകിട്ടുവരെയുള്ള കണക്കാണിത്. ലോറികളിലും മിനി ബസുകളിലും കണ്ടെയ്‌നറിലുമൊക്കെയായി രാപകലില്ലാതെ ഇവ ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലേക്ക് അയക്കുന്ന ജോലി തുടരുകയാണ്.

ജില്ലാ ഭരണകൂടം തുറന്ന മൂന്നു കളക്ഷന്‍ സെന്ററുകളിലേക്കു സഹായവുമായി വെള്ളിയാഴ്ചയും ജനപ്രവാഹമായിരുന്നു. കിഴക്കേക്കോട്ട കോട്ടയ്ക്കകം പ്രിയദര്‍ശിനി ഹാള്‍, തമ്പാന്നൂര്‍ എസ്എംവി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വഴുതയ്ക്കാട് കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് കളക്ഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്.

Kerala, Thiruvananthapuram, News, Rain, Flood Kerala: 54 load daily using Essentials sent from TVM

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പത്തനംതിട്ട ജില്ലയിലേക്കു മാത്രം 22 ലോഡ് സാധനങ്ങളാണു ജില്ലാ ഭരണകൂടം അയച്ചത്. ആലപ്പുഴ 17, കോട്ടയം 10, ഇടുക്കി നാല് എന്നിങ്ങനെയാണു മറ്റു ജില്ലകളിലേക്ക് അയച്ച ലോഡിന്റെ കണക്ക്. എയര്‍ ഡ്രോപ്പിങ് നടത്തുന്നതിനായി തിരുവനന്തപുരം വിമാനത്താവളത്തിന്റെ ടെക്‌നിക്കല്‍ ഏരിയയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിലേക്ക് ഒരു ലോഡും അയച്ചു. ഇതുകൂടാതെ വ്യോമ സേനയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാവിലെ നാലു ലോഡ് അവശ്യ വസ്തുക്കള്‍ പത്തനംതിട്ടയിലേക്ക് അയച്ചിരുന്നു.

കളക്ഷന്‍ സെന്ററുകള്‍ ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കും. ഭക്ഷ്യസാധനങ്ങള്‍ കൊണ്ടുവരുന്നവര്‍ ജലാംശമില്ലാത്തതും പാകം ചെയ്യേണ്ടാത്തതും എളുപ്പം ചീത്തയാകാന്‍ സാധ്യതയില്ലാത്തതുമാകണമെന്നു ജില്ലാ കളക്ടര്‍ ഡോ. കെ വാസുകി അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Thiruvananthapuram, News, Rain, Flood Kerala: 54 load daily using Essentials sent from TVM 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?