ദുരിത ബാധിതരെ സഹായിക്കാന്‍ ഐ എം എയുടെ കര്‍മപദ്ധതി; ദുരന്ത നിവാരണത്തിനായി ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കും, 50 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി, സൗജന്യ ചികിത്സാ പദ്ധതിക്ക് മുഖ്യമന്ത്രി തുടക്കം കുറിച്ചു

തിരുവനന്തപുരം: (www.kvartha.com 30.08.2018) അപ്രതീക്ഷിതമായി സംസ്ഥാനത്ത് ഉണ്ടായ കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് ദുരിതത്തിലായ കേരളത്തിന്റെ പുനസൃഷ്ടിക്ക് വേണ്ടി മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ദേശീയ ഘടകം ആദ്യ ഗഡുവായി 50 ലക്ഷം രൂപ നല്‍കി.

ഐഎംഎ ദേശീയ പ്രസിഡന്റ് ഡോ. രവി വാങ്കടേക്കറാണ് മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറിയത്. ഡോ. വിനയ് അഗര്‍വാള്‍, ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഇ.കെ ഉമ്മര്‍, സംസ്ഥാന സെക്രട്ടറി ഡോ. എന്‍. സുള്‍ഫി, ഡോ. ശ്രീജിത്ത് എന്‍ കുമാര്‍, ഡോ.സുഗതന്‍ തുടങ്ങിയവര്‍ ദേശീയ പ്രസിഡന്റിനോടൊപ്പം ഉണ്ടായിരുന്നു.

CMRDF: 50 Lakh from IMA, Thiruvananthapuram, News, Health, Health & Fitness, Compensation, hospital, Treatment, Govt-Doctors, Flood, Rain, Trending, Kerala

സംസ്ഥാനത്ത് ഉണ്ടായ വെള്ളപ്പൊക്ക ദുരന്തത്തില്‍ പെട്ട് ദുരിതം അനുഭവിക്കുന്നവരുടെ ജീവിത ശൈലി രോഗങ്ങളുടെ ചികിത്സയും മരുന്നും ഒരു മാസത്തേക്ക് സ്വകാര്യ ആശുപത്രി വഴി സൗജന്യമായി നല്‍കുന്ന പദ്ധതിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം കുറിച്ചു. നേരത്തെ തന്നെ വെള്ളപ്പൊക്ക ദുരിത ബാധിതരുടെ പ്രഥമിക ചികിത്സ സ്വകാര്യ ആശുപത്രികളില്‍ സൗജന്യമായി നല്‍കിയിരുന്നതിന് പുറമെയാണ് ഇപ്പോള്‍ ഈ സൗകര്യവും ഐഎംഎയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്നത്.

ഏകദേശം ദുരന്ത ബാധിതരായ മൂന്ന് ലക്ഷത്തോളം പേര്‍ക്ക് ഈ പദ്ധതി വഴി ഗുണം ലഭിക്കും. വെള്ളപ്പൊക്ക ദുരന്തബാധിതരെ സഹായിക്കാന്‍ ഐഎംഎ ദേശീയ ഘടകം ആദ്യ ഘട്ടമായി 50 ലക്ഷം രൂപ നല്‍കിയതിന് പുറമെ സംസ്ഥാന നേതൃത്വം രണ്ട് കോടിയിലധികം രൂപയുടെ മരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്യുകയും സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലായി ആയിരത്തോളം മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

സംസ്ഥാനത്ത് വെള്ളപ്പൊക്ക ദുരന്തം രൂക്ഷമായ ചെങ്ങന്നൂരില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്ന് മെഡിക്കല്‍ ക്യാമ്പ് നടത്തിയതിന് പുറമെ ക്യാമ്പുകളില്‍ കഴിയുന്ന ദുരിതബാധിതരുടെ മാനസികാരോഗ്യം നിലനിര്‍ത്താനുള്ള കര്‍മ്മ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് ഐഎംഎയുടെ സംസ്ഥാന നേതൃത്വം ഇപ്പോള്‍.

നൂറ്റാണ്ടിലെ ഏറ്റവും വലിയ നാശ നഷ്ടമുണ്ടാക്കിയ വെള്ളപ്പൊക്ക ദുരന്തത്തിന്റെ പാഠമുള്‍ക്കൊണ്ട് സംസ്ഥാനത്ത് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ദുരന്ത നിവാരണ ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിക്കുവാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തീരുമാനിച്ചു. സംസ്ഥാനത്തുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ നേരിടണമെന്ന വിഷയത്തില്‍ ദേശീയ ഐഎംഎ നേതൃത്വം സംഘടിപ്പിച്ച സെമിനാറിലാണ് തീരുമാനമെടുത്തത്.

സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിന് പുറമെ , സുനാമി, ഭൂകമ്പം, തീവ്രവാദ ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളും അല്ലാതെയുണ്ടാകുന്ന ദുരന്തങ്ങളുമെല്ലാം കൈകാര്യം ചെയ്യുന്നതരത്തിലുളള പരിശീലനങ്ങള്‍ ഉള്‍പ്പെടെയുള്ളതാകും ഇന്‍സ്റ്റിറ്റിയൂട്ട്. ഇത് കൂടാതെ ദുരന്തകാലത്ത് പൊതുജനങ്ങള്‍ക്കുണ്ടായ ആരോഗ്യ വിഷയങ്ങള്‍ പരിഗണിച്ച് ഇത് ഉന്‍മൂലനം ചെയ്യുന്നതിനായി പൊതുജനാരോഗ്യ പദ്ധതി രൂപീകരിക്കുവാനും തീരുമാനമായി.
പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വകുപ്പുകളുടെ അഭിപ്രായമങ്ങള്‍ തേടി. സംസ്ഥാനത്ത് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉതകുന്ന തരത്തിലാകണം ഇനിയുള്ള ആശുപത്രികളുടെ നിര്‍മ്മാണമെന്ന് സെമിനാര്‍ ആവശ്യപ്പെട്ടു. അടിയന്തിര സാഹചര്യങ്ങളില്‍ പങ്കെടുക്കുന്ന വളന്റേയേഴ്‌സിന് കാലോചിതമായ രീതിയില്‍ പരിശീലനം നല്‍കണം.

ദുരന്ത നിവാരണത്തിന് മുന്നറിയിപ്പ് നല്‍കുന്ന റെഡ് അലര്‍ട്ട് സിസ്റ്റം കാലോചിതമായി പരിഷ്‌കരിക്കണമെന്നും സെമിനാറില്‍ പങ്കെടുത്ത ദുരന്ത നിവാരണ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ദുരന്തത്തെ നേരിടുന്നതിന് വേണ്ടിയുള്ള മോക് ഡ്രില്ലുകള്‍ സംസ്ഥാന വ്യാപകമായി ചെറിയ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ വരെ നടത്തണം. സംസ്ഥാനത്ത് അനിധികൃതമായി നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ക്ക് പോലും അംഗീകാരം നല്‍കുന്നത് അവസാനിപ്പിച്ച് സുരക്ഷിത സ്ഥലങ്ങളില്‍ മാത്രം നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ക്ക് മാത്രമേ അംഗീകാരം നല്‍കാവൂ എന്നിങ്ങനെയുള്ള വിവിധ നിര്‍ദേശങ്ങള്‍ സെമിനാറില്‍ ഉയര്‍ന്നു വന്നു.

ഇപ്പോള്‍ സംസ്ഥാനത്ത് ഉണ്ടായ ദുരന്തം കൈകാര്യം ചെയ്യുന്നതില്‍ ഫലപ്രദമായി ഇടപെട്ട സംസ്ഥാന സര്‍ക്കാരിനേയും, ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ് , ഫയര്‍ഫോഴ്‌സ് , വിവിധ സേനാ വിഭാഗങ്ങള്‍, മത്സബന്ധന തൊഴിലാളികള്‍ വളന്റിയേഴ്‌സ് , മാധ്യമ സ്ഥാപനങ്ങള്‍ തുടങ്ങിയവരുടെ എല്ലാം പ്രവര്‍ത്തനം മികച്ചതായിരുന്നുവെന്നും സെമിനാര്‍ വിലയിരുത്തി.

ഐഎംഎ ദേശീയ പ്രസിഡന്റ് ഡോ. രവി വാങ്കടേക്കര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.കെ ഉമ്മര്‍ സ്വാഗതം പറഞ്ഞു. ഐഎംഎ മുന്‍ ദേശീയ പ്രസിഡന്റ് ഡോ.എ. മാര്‍ത്താണ്ഡന്‍ പിള്ള, സംസ്ഥാന സെക്രട്ടറി ഡോ. എന്‍. സുള്‍ഫി, ഡോ. ശ്രീജിത്ത് എന്‍ കുമാര്‍ എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്ന സെമിനാറില്‍ ഐഎംഎ ദേശീയ കൗണ്‍സില്‍ അംഗം ഡോ. വിനയ് അഗര്‍വാള്‍, എയര്‍ കമാന്റ് വി.വി.ജോഷി, ആര്‍ക്കിടെക് മനോജ് കിനി, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഹെഡ് കെ.ജി.താര, മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്, മെഡിക്കല്‍ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് (ക്യാഷ്വാലിറ്റി) ഡോ. സന്തോഷ് കുമാര്‍, ഡോ. എസ്.എസ്.ലാല്‍, ബിഎസ്എന്‍എല്‍ സിജിഎം ഡോ. ജ്യോതിശങ്കര്‍, മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ മുണ്ടക്കയം, ഫയര്‍ ഫോഴ്‌സ് ജില്ലാ ഓഫീസര്‍ അബ്ദുര്‍ റഷീദ് തുടങ്ങിയവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: CMRDF: 50 Lakh from IMA, Thiruvananthapuram, News, Health, Health & Fitness, Compensation, hospital, Treatment, Govt-Doctors, Flood, Rain, Trending, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?