അഞ്ച് മാസത്തിനിടെ 5048 റെയ്ഡുകള്‍; ആലപ്പുഴയില്‍ പിടിച്ചത് 165 അബ്കാരി കേസുകള്‍

ആലപ്പുഴ:(www.kvartha.com 05/08/2018) ഇക്കഴിഞ്ഞ ഫെബ്രുവരി മുതല്‍ ഇതുവരെ ആലപ്പുഴ ജില്ലയില്‍ നടത്തിയ 5048 റെയ്ഡുകളില്‍ 165 അബ്കാരി കേസുകളും, 402 എന്‍.ഡി.പി.എസ് കേസുകളും രജിസ്റ്റര്‍ ചെയ്തതായി കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാതല ജനകീയ കമ്മിറ്റി യോഗത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അനധികൃത മദ്യത്തിന്റെയും, മറ്റു ലഹരി വസ്തുക്കളുടേയും ഉല്പാദനവും വിതരണവും തടയുന്നതിനാണ് ജില്ലാതല ജനകീയ കമ്മിറ്റി യോഗം ചേര്‍ന്നത്.

കേസുകളില്‍ 585 പേര്‍ പ്രതികളായി. ഇതില്‍ 547 പേരെ അറസ്റ്റ് ചെയ്തു. 70 ലിറ്റര്‍ ചാരായവും, 151.05 ലിറ്റര്‍ വിദേശമദ്യവും, 3501 ലിറ്റര്‍ കോടയും, 21.428 കിലോ കഞ്ചാവും, 59 നൈട്രോസെഫാം ഗുളികകളും 2232.85 ലിറ്റര്‍ അരിഷ്ടവും, 14.95 ലിറ്റര്‍ ബിയറും 4350 പാക്കറ്റ് ഹാന്‍സും 287.5 കിലോ പുകയില ഉല്‍പ്പന്നങ്ങളും 250 ഗ്രാം സ്വര്‍ണ്ണവും, 119130 രൂപ തൊണ്ടിപ്പണവും പിടിച്ചെടുത്തു. വാഹനപരിശോധന ശക്തിപ്പെടുത്തുകയും, 11,273 വാഹന പരിശോധനകള്‍ നടത്തുകയും 47 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഈ കാലയളവില്‍ 3101 പരിശോധനകള്‍ കളളുഷാപ്പുകളിലും 91 പരിശോധനകള്‍ വിദേശമദ്യഷാപ്പുകളിലും, 253 പരിശോധനകള്‍ ബാറുകളിലും, 122 പരിശോധനകള്‍ ബിയര്‍ പാര്‍ലറുകളിലും നടത്തുകയുണ്ടായി. 94 പാന്‍ മസാല കടകളും മെഡിക്കല്‍ സ്‌റ്റോറുകളില്‍ 136 തവണയും, അന്യ സംസ്ഥാന തൊഴിലാളികള്‍ പാര്‍ക്കുന്ന സ്ഥലങ്ങളില്‍ 78 തവണയും പരിശോധനകള്‍ നടത്തിയിട്ടുണ്ട്.

News, Alappuzha, Kerala, Excise, Case,5048 Excise raid within 5 months in Alappuzha

ജില്ലയിലെ കളളുഷാപ്പുകളില്‍ പരിശോധനകള്‍ നടത്തിയതില്‍, 14 കേസുകള്‍ ലൈസന്‍സ് വ്യവസ്ഥകള്‍ പാലിക്കാത്തതിന് രജിസ്റ്റര്‍ ചെയ്തു. ഈ കാലയളവില്‍ പോലീസുമായി ചേര്‍ന്ന് 14 ജോയിന്റ് റെയ്ഡുകള്‍ നടത്തി. പൊതുജനങ്ങള്‍ നല്‍കുന്ന പരാതികളുടേയും, വിവരങ്ങളുടെയും, അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനകളില്‍ 43 കേസുകള്‍ വിവിധ റേഞ്ചുകളിലായി കണ്ടുപിടിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ മദ്യപിച്ച കുറ്റത്തിന് വിവിധ റേഞ്ചുകളിലായി നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 1904 കോട്പ കേസുകള്‍ ഇക്കാലയളവില്‍ രജിസ്റ്റര്‍ ചെയ്യുകയും 3,57,100 രൂപ ഫൈനായി ഈടാക്കുകയും ചെയ്തു. 360 ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തി.

ഓണാഘോഷവുമായി ബന്ധപ്പെട്ട് വരാവുന്ന അബ്കാരി കുറ്റകൃത്യങ്ങള്‍ തടയുന്നതിന് എക്‌സൈസ് വകുപ്പ് സ്‌പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിക്കും. ജില്ലാ കേന്ദ്രങ്ങളിലും, താലൂക്ക് കേന്ദ്രങ്ങളിലും ഓഫീസുകള്‍ കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായ കണ്‍ട്രോള്‍ റൂമുകളും, സ്‌ട്രൈക്കിങ്ങ് ഫോഴ്‌സും രൂപീകരിച്ചിട്ടുണ്ട്.

ഡെപ്യൂട്ടി കളക്ടര്‍ അധ്യക്ഷത വഹിച്ചു. ആലപ്പുഴ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എ എന്‍ ഷാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ രഘുപ്രസാദ്, കെ സി വേണുഗോപാല്‍ എംപിയുടെ പ്രതിനിധി കെ വി മേഘനാദന്‍ കേരളാ പ്രദേശ് മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി ജോണ്‍ മാടവന, ഹക്കിം മുഹമ്മദ് രാജാ, പി വി ജേക്കബ് പ്ലാമൂട്ടില്‍, ബേബി പാറക്കാടന്‍ എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Alappuzha, Kerala, Excise, Case,5048 Excise raid within 5 months in Alappuzha


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?