മികച്ച കുടുംബാരോഗ്യ കേന്ദ്രത്തിന് വിദഗ്ധ പരിശീലനം: 503 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കായി ടീം ബില്‍ഡിംഗ് ട്രെയിനിംഗ്

തിരുവനന്തപുരം: (www.kvartha.com 05/08/2018) ആര്‍ദ്രം മിഷന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാന്‍ ഈ വര്‍ഷം തെരഞ്ഞെടുത്ത 503 കേന്ദ്രങ്ങളിലെ ബന്ധപ്പെട്ട വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സ്‌റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്ററിന്റെയും (എസ്.എച്ച്.എസ്.ആര്‍.സി) കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്റെയും (കില) ആഭിമുഖ്യത്തില്‍ 'ടീം ബില്‍ഡിംഗ് ട്രെയിനിംഗ്' നല്‍കുന്നു. ഓരോ കുടുംബാരോഗ്യ കേന്ദ്രത്തിലേയും മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ഫാര്‍മസിസ്റ്റ്, പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, സ്റ്റാഫ് നഴ്‌സ്, ക്ലാര്‍ക്ക്, ലാബ് ടെക്‌നീഷ്യന്‍, പി.ആര്‍.ഒ., ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍, പഞ്ചായത്ത് പ്രസിഡന്റ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്കാണ് പരിശീലനം നല്‍കുന്നത്. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ വിജയത്തില്‍ വലിയ പങ്കു വഹിക്കുന്നതിനാലാണ് തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തി പരിശീലനം നല്‍കുന്നത്.

വിവിധ ബാച്ചുകളായി തിരിച്ച് 6,000ലധികം പേര്‍ക്കാണ് വിവിധ ഘട്ടങ്ങളിലായി തൃശൂര്‍ കിലയില്‍ വച്ച് ദ്വിദിന പരിശീലനം നല്‍കുന്നത്. ഒരു ബാച്ചില്‍ 20 കുടുംബാരോഗ്യ കേന്ദ്രങ്ങളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്ന് 12 പേര്‍ വച്ച് 240 പേര്‍ക്ക് വീതമാണ് ഒരു ബാച്ചില്‍ പരിശീലനം നല്‍കുന്നത്. കൂട്ടായ്മയുടെ വിജയമാണ് ഓരോ കുടുംബാരോഗ്യ കേന്ദ്രവുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി മാറുമ്പോള്‍ വലിയ മാറ്റമാണുണ്ടാകുന്നത്. പഞ്ചായത്തുകള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണ്. പഞ്ചായത്തുകള്‍ അവിടത്തെ നിലവിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് മൈക്രോ പ്ലാനിംഗ് ഉണ്ടാക്കണം. കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുമ്പോള്‍ അതുംകൂടി കണ്ടെത്തി പരിഹരിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. കുടുംബാരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട എല്ലാവരും ഈ പരിശീലന പരിപാടിയില്‍ പങ്കെടുക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

News, Thiruvananthapuram, Kerala, Health, Team building training for 503 family health center


പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി മതിയായ ജീവനക്കാരെ നിയമിച്ചതിന് ശേഷമാണ് കുടുംബാരോഗ്യ കേന്ദ്രമാക്കുന്ന്. ഓരോ കുടുംബത്തിന്റേയും ആരോഗ്യ അനുബന്ധ വിഷയങ്ങളില്‍ ഇടപെട്ടുകൊണ്ട് ജനങ്ങള്‍ക്കെല്ലാം സമഗ്ര പ്രാഥമികാരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തി നല്ല ആരോഗ്യാവസ്ഥ സൃഷ്ടിച്ച് ജനസൗഹൃദമാക്കുക എന്നതാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ലക്ഷ്യം. മൂന്ന് ഡോക്ടര്‍മാര്‍, നാല് സ്റ്റാഫ് നഴ്‌സ്, ഒരു ലാബ് ടെക്‌നീഷ്യന്‍, രണ്ട് ഫാര്‍മസിസ്റ്റ് എന്നീ ജിവനക്കാരാണ് കുടുംബാരോഗ്യ കേന്ദ്രത്തിലുണ്ടാവുക. ഉച്ചവരെ മാത്രമുണ്ടായിരുന്ന ഒ പി സമയം രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം ആറ് മണിവരെ പ്രവര്‍ത്തിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Health, Team building training for 503 family health center


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?