500 ലോഡ് സ്നേഹം; തിരുവനന്തപുരം രചിച്ചത് ചരിത്രം
തിരുവനന്തപുരം: (www.kvartha.com 24.08.2018) പ്രളയത്തില്‍നിന്നു കരയേറുന്ന കേരളത്തിന് സഹായമായി തിരുവനന്തപുരത്തുനിന്ന് ജില്ലാ ഭരണകൂടം അയച്ചത് 500ഓളം ലോഡ് അവശ്യവസ്തുക്കള്‍. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുറന്ന കളക്ഷന്‍ സെന്ററുകളിലേക്ക് കഴിഞ്ഞ ഒരാഴ്ച അവശ്യസാധനങ്ങളുടെ ഒഴുക്കായിരുന്നു. ദുരിത ബാധിതര്‍ക്കായി ഇത്ര വലിയ സഹായം നല്‍കാന്‍ കഴിഞ്ഞത് ഒത്തൊരുമയുടെ വിജയമാണെന്നും ജനങ്ങള്‍ നല്‍കിയ സഹായത്തിനും സഹകരണത്തിനും എത്ര നന്ദിപറഞ്ഞാലും മതിയാകില്ലെന്നും ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി പറഞ്ഞു.
ദുരിത ബാധിത ജില്ലകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ജില്ലയുടെ പ്രാതിനിധ്യം ചര്‍ച്ച ചെയ്യാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് കളക്ഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ചു കളക്ടര്‍ വിശദീകരിച്ചത്. കഴിഞ്ഞ 15ന് നഗരത്തിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും വെള്ളക്കെട്ടിനെത്തുടര്‍ന്ന് നിരവധി പേരെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവന്ന സാഹചര്യത്തില്‍, ഈ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കു സാധനങ്ങളെത്തിക്കുക എന്ന ഉദ്ദേശ്യത്തിലാണ് സാധനങ്ങള്‍ ശേഖരിക്കാന്‍ ആദ്യം പദ്ധതിയിട്ടതെന്നു കളക്ടര്‍ പറഞ്ഞു. പക്ഷേ 16നു രാവിലെയോടെ കാര്യങ്ങള്‍ മാറി മറിയുകയായിരുന്നു.
മധ്യകേരളത്തിലെ സമാനതകളില്ലാത്ത പ്രളയത്തിന്റെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍വന്നു. കെട്ടിടങ്ങളുടെ രണ്ടാം നിലയിലേക്കുവരെ വെള്ളം കയറി. രണ്ടു മൂന്നു ദിവസമായി കുടുങ്ങിക്കിടക്കുന്ന ആളുകള്‍ക്ക് ഭക്ഷണമെത്തിക്കേണ്ട അടിയന്തര ആവശ്യം വന്നുചേര്‍ന്നു. ഈ ജില്ലകളിലേക്ക് വ്യോമമാര്‍ഗം തിരുവനന്തപുരത്തുനിന്ന് ഭക്ഷണമെത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് പ്രളയബാധിത ജില്ലകളുടെ
സഹായകേന്ദ്രമായി തിരുവനന്തപുരം മാറിയതെന്നു കളക്ടര്‍ പറഞ്ഞു.
എയര്‍ക്രാഫ്റ്റുകള്‍ കേന്ദ്രീകരിച്ചായിരുന്നു ആദ്യം സാധനങ്ങള്‍ അയച്ചത്. 1.5 ടണ്‍ സാധനങ്ങള്‍ കൊണ്ടുപോകാവുന്ന വലുതും, 500 കിലോ സാധനങ്ങള്‍ കയറ്റാവുന്ന ചെറുതും ഇനത്തില്‍പ്പെട്ട ഹെലികോപ്റ്ററുകളില്‍ ഭക്ഷണം തിരുവനന്തപുരത്തുനിന്ന് അയച്ചു. 45 ടണ്ണോളം ഭക്ഷണ സാധനങ്ങളാണ് ഹെലികോപ്റ്റര്‍ വഴി അയച്ചത്. ഇതിനൊപ്പംതന്നെ റോഡ് മാര്‍ഗവും ഒന്നിനുപുറകേ ഒന്നായി അവശ്യസാധനങ്ങളുമായി ലോറി നീങ്ങി.
തിരുവനന്തപുരത്തെ ജനങ്ങള്‍ നല്‍കിയ അകമഴിഞ്ഞ സംഭാവനകളാണ് ഈ ലോറികളില്‍ നിറഞ്ഞു നീങ്ങിയത്. എത്ര നന്ദിപറഞ്ഞാലും മതിയാകാത്ത സഹകരണമായിരുന്നു ജനങ്ങളില്‍നിന്നു ലഭിച്ചത്. ഇതു തരംതിരിക്കുന്നതിനും കയറ്റിയയക്കുന്നതിനും രാപകലില്ലാതെ ജോലി ചെയ്ത യുവജനങ്ങളുടെ സേവനവും വാക്കുകള്‍ക്കതീതമാണെന്നു കളക്ടര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Thiruvananthapuram, District Collector, Flood, 500 load items for Flood victims
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment