നടുറോഡില്‍ പന്തല്‍കെട്ടി സമരാഭാസം: സി.പി.എം നേതാക്കള്‍ ഉള്‍പ്പടെ 500 പേര്‍ക്കെതിരെ കേസ്

കാസര്‍കോട് (www.evisionnews.co): നഗരത്തിലെ ഗതാഗതം സ്തംഭിപ്പിച്ച് കാസര്‍കോട് ഹെഡ്പോസ്റ്റിന് മുന്നില്‍ റോഡില്‍ പന്തല്‍കെട്ടി സമരം നടത്തിയ സംഭവത്തില്‍ സി.പി.എം നേതാക്കള്‍ ഉള്‍പെടെ 500ഓളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കര്‍ഷക സംഘം ജില്ലാ സെക്രട്ടറി അഡ്വ. സി.എച്ച് കുഞ്ഞമ്പു, ജില്ലാ പ്രസിഡണ്ട് പി. ജനാര്‍ദനന്‍, സി.ഐ.ടി.യു നേതാവ് ടി.കെ രാജന്‍, കര്‍ഷക സംഘം നേതാക്കളായ ഗോപാലന്‍, രവീന്ദ്രന്‍, രമേശന്‍, അബ്ദുല്‍ ഖാദര്‍, അനില്‍ കുമാര്‍, ബുജംഗ ഷെട്ടി തുടങ്ങി 500 ഓളം പേര്‍ക്കെതിരെയാണ് കേസെടുത്തത്.
ഐപിസി 143, 145, 147, 149, 283, 188, 117 (ഇ) എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് പോലീസ് കേസെടുത്തത്. വ്യാഴാഴ്ച രാവിലെ എട്ടുമണി മുതല്‍ രാത്രി എട്ടുമണി വരെ 12 മണിക്കൂറാണ് നടുറോഡില്‍ പന്തല്‍കെട്ടി കേരള കര്‍ഷക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഹെഡ്പോസ്റ്റോഫീസ് സമരം നടത്തിയത്. റോഡരികില്‍ സമരങ്ങളും പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കുന്നതില്‍ കോടതി വിലക്ക് നിലനില്‍ക്കുമ്പോഴാണ് ഭരണകക്ഷിയുടെ പോഷക സംഘടന പൊതുസഞ്ചാരം തടസപ്പെടുത്തി കല്യാണപ്പന്തല്‍ പോലെ റോഡില്‍ പന്തല്‍കെട്ടി സമരം നടത്തിയത്. ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന എം.ജി റോഡില്‍ ജനറല്‍ ആസ്പത്രിക്ക് മുന്നിലായി വണ്‍ വേ റോഡ് മുഴുവന്‍ ഷീറ്റ് പന്തലിട്ടാണ് കോടതി ഉത്തരവിനെ വെല്ലുവിളിച്ച് സമര മാമാങ്കം അരങ്ങേറിയത്. സമരത്തിനെതിരെ വിവിധ ഭാഗത്ത് നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?