പോലീസിന്റെ ആജ്ഞ പാലിച്ചില്ല; പന്തല്‍ കെട്ടരുതെന്ന് ആവശ്യപ്പെട്ടിട്ടും പന്തല്‍ കെട്ടി, ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച സിപിഎം നേതാക്കള്‍ ഉള്‍പെടെ 500 ഓളം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

കാസര്‍കോട്: (www.kasargodvartha.com 10.08.2018) നടുറോഡില്‍ പന്തല്‍ കെട്ടി കേന്ദ്രസര്‍ക്കാരിനെതിരെ സമരം നയിച്ച സംഭവത്തില്‍ സിപിഎം നേതാക്കള്‍ ഉള്‍പെടെ 500 ഓളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കര്‍ഷക സംഘം ജില്ലാ സെക്രട്ടറി അഡ്വ. സി എച്ച് കുഞ്ഞമ്പു, ജില്ലാ പ്രസിഡണ്ട് പി ജനാര്‍ദനന്‍, സി ഐ ടി യു നേതാവ് ടി കെ രാജന്‍, കര്‍ഷക സംഘം നേതാക്കളായ ഗോപാലന്‍, രവീന്ദ്രന്‍, രമേശന്‍, അബ്ദുല്‍ ഖാദര്‍, അനില്‍ കുമാര്‍, ബുജംഗ ഷെട്ടി തുടങ്ങി 500 ഓളം പേര്‍ക്കെതിരെയാണ് കേസെടുത്തത്.

പോലീസിന്റെ ആജ്ഞ അനുസരിച്ചില്ല. പന്തല്‍ കെട്ടരുതെന്ന് ആവശ്യപ്പെട്ടിട്ടും പന്തല്‍ കെട്ടി. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തി ഐ പി സി 143, 145, 147, 149, 283, 188, 117 (ഇ) എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തത്. വ്യാഴാഴ്ച രാവിലെ എട്ടു മണി മുതല്‍ രാത്രി എട്ടു മണി വരെ 12 മണിക്കൂറാണ് നടുറോഡില്‍ പന്തല്‍ കെട്ടി കര്‍ഷക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഹെഡ്‌പോസ്‌റ്റോഫീസ് സമരം നടത്തിയത്. 12 മണിക്കൂറാണ് ഇതുമൂലം പൊതുജനങ്ങളും വാഹനയാത്രക്കാരും വലഞ്ഞത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, CPM, case, Top-Headlines, Strike, Strike in Road; Case against 500
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?