ശബരിമലയിലെ ആചാരം സംരക്ഷിക്കാന്‍ ചിങ്ങം ഒന്നിന് 5000 ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥനയും ബോധവത്കരണവും
പത്തനംതിട്ട: (www.kvartha.com 02.08.2018) ലോക പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ചിങ്ങം ഒന്നിന് കേരളത്തിന് അകത്തും പുറത്തുമായി 5000 ത്തില്‍ അധികം ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥനയും ബോധവത്കരണവും സംഘടിപ്പിക്കും. അഖില ഭാരത അയ്യപ്പസേവാസംഘത്തിന്റെ നേതൃത്വത്തില്‍ പന്തളത്ത് കൂടിയ ഹിന്ദു നേതൃയോഗത്തിന്റെതാണ് തീരുമാനം.
നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പ സ്വാമി കുടികൊള്ളുന്ന കാനനക്ഷേത്രമായ ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളില്‍ മാറ്റം വരുത്തരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പ്രാര്‍ത്ഥനാ യജ്ഞം. ഇന്നുവരെ ശബരിമല കാണാത്തവര്‍ കേട്ടറിവുകള്‍ വച്ചു കൊണ്ട് ഇല്ലാത്ത കഥകള്‍ മെനയുകയാണ്. ചില തല്‍പ്പര കക്ഷികള്‍ ആരുടെയോ പ്രേരണയാല്‍ വിശ്വാസത്തെ ഹനിച്ചു കൊണ്ട് സുപ്രീം കോടതിയില്‍ വരെ കേസ് എത്തിച്ചത് അയ്യപ്പ ഭക്തരില്‍ സംശയം ഉളവാക്കിയിട്ടുണ്ട്.
ശബരിമലയെ പ്ലാസ്റ്റിക് വിമുക്തമാക്കുക, വന സംരക്ഷണം ഉറപ്പുവരുത്തുക. ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുക എന്നിവ ഭക്തന്റെ കടമയാണെന്നും അതിനായി വിപുലമായ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. 1945മുതല്‍ ശബരിമലയില്‍ പ്രവര്‍ത്തിച്ചു വരുന്ന അഖില ഭാരത അയ്യപ്പ സേവാസംഘം കേരള കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വിവിധ അയ്യപ്പ ഭക്ത സംഘടനകളേയും ഹിന്ദു സംഘടനകളേയും കൂട്ടിയോജിപ്പിച്ചു കൊണ്ടാണ് ആചാര ലംഘനത്തിനെതിരായി പ്രാര്‍ത്ഥനാ യജ്ഞം സംഘടിപ്പിക്കുന്നത്.
ഇതിന്റെ ആദ്യപടിയായുള്ള പ്രക്ഷോഭങ്ങള്‍ക്ക് ചിങ്ങം ഒന്നിന് പന്തളത്ത് തുടക്കം കുറിക്കും. അന്നേ ദിവസം 41 ദിവസത്തെ വ്രതാനുഷ്ഠാനത്തോടെയെത്തുന്ന സ്വാമിമാര്‍ പന്തളത്തുനിന്നും കെട്ടുനിറച്ചുകൊണ്ട് പ്രാര്‍ത്ഥനയോടെ ശബരിമലയില്‍ എത്തി സ്വാമിയോട് സങ്കടം ബോധിപ്പിക്കും. ശബരിമല യാത്ര നടത്തുന്നതിന് വിവിധ അയ്യപ്പ, ഹിന്ദു, മാതൃസമിതികളില്‍ നിന്നായി ആയിരത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കും.
കൂടാതെ അന്നേ ദിവസം കേരളത്തിനകത്തും പുറത്തുമുള്ള ക്ഷേത്രങ്ങളിലും പ്രാര്‍ത്ഥനാ യജ്ഞം സംഘടിപ്പിക്കും. ചിങ്ങം ഒന്നിന് പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ രാവിലെ മുതല്‍ അഖണ്ഡ നാമജപം, സത്സംഘം എന്നിവ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sabarimala case: Chingam 1 Prayar day for 5000 temple, Pathanamthitta, Trending, Religion, KeralaTemple, Sabarimala Temple, Controversy, Protection, Kerala.

Powered by Info News For You

Comments
Post a Comment