ഈ സാമ്പത്തിക വര്‍ഷം 500 തൊണ്ടുതല്ലല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് മന്ത്രി ഡോ. തോമസ് ഐസക്
തിരുവനന്തപുരം: (www.kvartha.com 02.08.2018) നാളീകേര മിഷന്‍ രൂപീകരിക്കുന്നതിനുള്ള രൂപരേഖ തയാറായതായും പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. കയര്‍ വകുപ്പും ദേശീയ കയര്‍ ഗവേഷണ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടും ചേര്‍ന്ന് 'ജൈവ കൃഷിയില്‍ ചകിരിച്ചോര്‍ കമ്പോസ്റ്റിന്റെ സാധ്യതകള്‍' എന്ന വിഷയത്തില്‍ കുടപ്പനക്കുന്നില്‍ സംഘടിപ്പിച്ച ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2028 വരെ നീളുന്ന മിഷന്റെ ലക്ഷ്യം സുസ്ഥിര നാളീകേര കൃഷിയും നാളീകേരത്തില്‍ നിന്ന് പരമാവധി മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ ഉത്പാദനവുമാണ്. നാളീകേരത്തില്‍ നിന്ന് 68 ഇനം മൂല്യവര്‍ധിത ഉത്പന്നം ഉത്പാദിപ്പിക്കാനാകും. നിലവില്‍ 10 ശതമാനത്തില്‍ താഴെ മാത്രമാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുക വഴി കര്‍ഷകന് കൂടുതല്‍ വരുമാനം നേടിക്കൊടുക്കുകയാണ് ലക്ഷ്യം. നാളീകേര ഉത്പാദന ക്ഷമതയില്‍ സംസ്ഥാനം നാലാം സ്ഥാനത്താണ്. ഹെക്ടറില്‍ നിന്ന് 7000 തേങ്ങയാണ് ലഭിക്കുക. ഇത് 10,000 ആക്കി ഉയര്‍ത്തണം. 7.81 ലക്ഷം ഹെക്ടറിലാണ് നാളീകേര കൃഷിയുള്ളത്. ഇത് 10 ലക്ഷം ഹെക്ടറിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം.
ജൈവവളത്തിന്റെയും കീടനാശിനികളുടെയും ഗുണനിലവാരം പരിശോധിക്കാന്‍ കാര്‍ഷിക സര്‍വകലാശാലയുമായി ചേര്‍ന്ന് സംവിധാനമൊരുക്കും. നിലവില്‍ ജൈവ വളങ്ങളുടെയും കീടനാശിനികളുടെയും ഗുണനിലവാരം പരിശോധിക്കപ്പെടുന്നില്ല. പരിശോധനയ്ക്കുള്ള സംവിധാനം ഉടന്‍ നടപ്പാക്കും. കേരഗ്രാമം പദ്ധതിയുടെ കാലാവധി ഒന്നില്‍ നിന്ന് മൂന്നു വര്‍ഷമാക്കി.
പ്ലാസ്റ്റിക് ഗ്രോ ബാഗുകള്‍ക്കു പകരം റബറും കയറും ചേര്‍ന്ന ഗ്രോബാഗ് നിര്‍മിച്ച് ഉപയോഗിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിച്ചുവരികയാണ്. മണ്ണിന്റെ അമ്ലത വര്‍ധിക്കുന്നത് കാര്‍ഷിക ഉത്പാദന ശേഷിയെ ബാധിച്ചിട്ടുണ്ട്. മണ്ണിന്റെ ഘടനയെ വീണ്ടെടുക്കേണ്ടതിനാല്‍ ചകിരിച്ചോര്‍ കമ്പോസ്റ്റ് പോലുള്ളെൈ ജവവളങ്ങള്‍ പ്രോത്സാഹിപ്പിക്കും. കൃഷിക്കാരും കയര്‍ വ്യവസായവുമായുള്ള ബന്ധം പുനസ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഈ സാമ്പത്തിക വര്‍ഷം 500 തൊണ്ടുതല്ലല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും കയര്‍മേഖലയില്‍ അനുഭവവേദ്യമാകുന്ന മാറ്റം ഉണ്ടാകുമെന്നും യോഗത്തില്‍ അധ്യക്ഷതവഹിച്ച ധന - കയര്‍ വകുപ്പു മന്ത്രി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. ചകിരി ഉത്പാദനത്തിനുള്ള യന്ത്രവും പ്ലാന്റും സ്ഥാപിക്കുന്നതിന് സ്വകാര്യ സംരംഭകര്‍ക്ക് 50 ശതമാനം സബ്‌സിഡി നല്‍കും. 25 ലക്ഷം രൂപ വരെ ചെലവുവരുന്ന യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനാണ് ആനുകൂല്യം ലഭിക്കുക. യൂണിറ്റിന്റെ യന്ത്രവും മറ്റും സ്ഥാപിക്കുന്ന സര്‍ക്കാര്‍ ഏജന്‍സികള്‍ക്കാണ് സബ്‌സിഡി ലഭിക്കുക. തൊണ്ട് സംഭരിക്കാനും ചകിരി ഉത്പാദിപ്പിക്കാനുമുള്ള യൂണിറ്റ് തുടങ്ങാന്‍ പ്രവര്‍ത്തനമൂലധനത്തിനായി നാളീകേര ഉത്പാദന കമ്പിനികള്‍ ബാങ്കുകളില്‍നിന്ന് എടുക്കുന്ന വായ്പയുടെ പലിശ സര്‍ക്കാര്‍ നല്‍കും. ഒരു കോടി രൂപ വരെയുള്ള വായ്പയുടെ പലിശ ബാങ്കുകള്‍ക്ക് നേരിട്ട് സര്‍ക്കാര്‍ നല്‍കും. തൊണ്ടും ചകിരിയും നല്‍കണമെന്ന വ്യവസ്ഥയിലാണ് ഇത് അനുവദിക്കുക. ഈ രീതിയില്‍ പേരാമ്പ്രയില്‍ യൂണിറ്റ് തുടങ്ങി. ചകിരിച്ചോറിനെ നിലവാരമുള്ള ബ്രാന്‍ഡഡ് ഉത്പന്നമാക്കി മാറ്റുകയാണ് ലക്ഷ്യം. വികേന്ദ്രീകൃത രീതിയില്‍ ചകിരിയുടെയും ചകിരിച്ചോറിന്റെയും ഉത്പാദനം വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക ഉത്പാദന കമ്മീഷണര്‍ സുബ്രത ബിശ്വാസ് മുഖ്യപ്രഭാഷണം നടത്തി. കയര്‍ സെക്രട്ടറി മിനി ആന്റണി പദ്ധതി വിശദീകരിച്ചു. കയര്‍ യന്ത്രനിര്‍മാണ ഫാക്ടറി ചെയര്‍മാന്‍ കെ. പ്രസാദ്, ഫോമില്‍ ചെയര്‍മാന്‍ കെ.ആര്‍. ഭഗീരഥന്‍, കയര്‍ഫെഡ് പ്രസിഡന്റ് എന്‍. സായികുമാര്‍, കയര്‍ ഡയറക്ടര്‍ എന്‍. പത്മകുമാര്‍, എന്‍.സി.ആര്‍.എം.ഐ. ഡയറക്ടര്‍ ഡോ. കെ.ആര്‍. അനില്‍, അഡ്മിനിസ്‌ട്രേഷന്‍ കണ്‍ട്രോളര്‍ കെ. ശ്രീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഡോ. ഉഷാകുമാരി, ഡോ. അനിത ദാസ് രവീന്ദ്രനാഥ്, ഡോ. എം. അമീന, റ്റി.വി. സൗമ്യ, എല്‍. അന്‍സി എന്നിവര്‍ വിവിധവിഷയങ്ങളില്‍ പ്രബന്ധം അവതരിപ്പിച്ചു. ഡോ. ആര്‍. വിക്രമന്‍ നായര്‍, ഡോ. സി.പി. പീതാംബരന്‍, ഡോ. വി.കെ. വേണുഗോപാല്‍, ഡോ. സൈജു പിള്ള, കെ. റിനു പ്രേംരാജ്, സിബി ജോയി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Thomas Issac, News, One day seminar inaugurated by VS Sunil Kumar

Powered by Info News For You

Comments
Post a Comment