പ്രളയക്കെടുതിയില്‍ കേരളത്തിന് ആശ്വാസമായി തെലുങ്ക് നടന്റെ 5 ലക്ഷം

ഹൈദരാബാദ്: (www.kvartha.com 12.08.2018) മഴക്കെടുതിയില്‍ കഷ്ടപ്പെടുന്ന കേരളത്തിന് കൈത്താങ്ങായി തെലുങ്ക് നടന്റെ അഞ്ച് ലക്ഷം. തെലുങ്ക് യുവനടന്‍ വിജയ ദേവര്‍കൊണ്ടയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ സംഭാവന ചെയ്തത്.

തുക സംഭാവന ചെയ്ത കാര്യം വികാരപരമായ കുറിപ്പിനൊപ്പം പേസ്ബുക്കിലൂടെയാണ് വിജയ് പങ്കുവച്ചത്. ''കേരളം പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നതായി മനസിലാക്കുന്നു. ഏറെ ദു:ഖമുണ്ട്. ഞാന്‍ ആദ്യം നടത്തിയ അവധിക്കാല സന്ദര്‍ശനം കേരളത്തിലേക്കായിരുന്നു. കേരളീയര്‍ എനിക്ക് അതിരറ്റ സ്‌നേഹമാണ് നല്‍കിയത്. വളരെ നല്ല ആളുകളാണ് കേരളത്തിലുള്ളത്. നിങ്ങളിലേക്ക് എത്തേണ്ടത് എങ്ങനെയാണെന്ന് എനിക്കറിയില്ല. എന്നാല്‍ നിങ്ങള്‍ എല്ലാവരും എന്റെ മനസിലുണ്ട്. ദുരിതം അനുഭവിക്കുന്ന കേരളത്തിനായി ചെറിയ ചെറിയ തുകകള്‍ സ്വരൂപിച്ച് നമുക്ക് വലിയൊരു തുകയുണ്ടാക്കാം. അഞ്ച് ലക്ഷം രൂപ സംഭാവന ചെയ്തു കൊണ്ട് ഞാന്‍ അതിന് തുടക്കം കുറിക്കുന്നു.' നടന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.


Keywords: India, National, News, Actor, Rain, Hyderabad, Kerala, CM, Pinarayi vijayan, Vijay Devarakonda turns a helping hand for Kerala Flood Victims



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?