വൈദ്യുതിബന്ധം 4 ദിവസത്തിനുള്ളില്‍ പൂര്‍ണമായും പുനസ്ഥാപിക്കുമെന്ന് മന്ത്രി എം എം മണി

തിരുവനന്തപുരം: (www.kvartha.com 26.08.2018) വൈദ്യുതിബന്ധം നാല് ദിവസത്തിനുള്ളില്‍ പൂര്‍ണമായും പുനസ്ഥാപിക്കുമെന്ന് മന്ത്രി എം എം മണി. പ്രളയക്കെടുതിയെ തുടര്‍ന്ന് തകര്‍ന്ന വൈദ്യുത ബന്ധം പുനസ്ഥാപിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് നടപടികള്‍ സ്വീകരിച്ചുവരുന്നതെന്നും മന്ത്രി അറിയിച്ചു.


പുനസ്ഥാപിക്കുന്നതിനായി ജീവനക്കാര്‍ രാപ്പകലില്ലാതെ കഷ്ടപ്പെടുകയാണ്. വയറിംഗിലുണ്ടായിരുന്ന പിഴവുകളൊക്കെ പരിഹരിച്ചുകൊണ്ടായിരിക്കും കണക്ഷനുകള്‍ പുനസ്ഥാപിക്കുക. 25 ലക്ഷം കണക്ഷനുകളാണ് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നഷ്ടപ്പെട്ടത്.

കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ വൈദ്യുതി വകുപ്പ് ജീവനക്കാരുടെയും സംസ്ഥാനത്തെ വിരമിച്ച കെഎസ്ഇബി ജീവനക്കാരുടെയും സഹകരണത്തോടെയാണ് കണക്ഷനുകള്‍ പുനസ്ഥാപിക്കുന്നത്. ഡാമുകള്‍ തുറന്നത് കൃത്യമായ ആസൂത്രണത്തോടെയായിരുന്നു. പ്രളയക്കെടുതിയില്‍ 400 കോടിയോളം രൂപയുടെ നഷ്ടം വൈദ്യുതി വകുപ്പിനുണ്ടായതായും മന്ത്രി പറഞ്ഞു.

Keywords: Kerala, News, Thiruvananthapuram, Trending, Electricity, Minister, Reconnected, M M Mani, KSEB, Electricity will be reconnected within 4 days. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?