കാസര്‍കോട് സ്വദേശിനിക്കൊപ്പം നിര്‍ത്തി നഗ്ന ചിത്രമെടുത്ത് ബ്ലാക്ക്‌മെയിലിംഗ്; 4 പേര്‍ അറസ്റ്റില്‍, പ്രതികളെ തിരിച്ചറിഞ്ഞത് സ്‌കൂട്ടര്‍ മോഷണക്കേസില്‍ ഒരാള്‍ അറസ്റ്റിലായതോടെ

തളിപ്പറമ്പ്: (www.kasargodvartha.com 24.08.2018) കാസര്‍കോട് സ്വദേശിനിക്കൊപ്പം നിര്‍ത്തി നഗ്ന ചിത്രമെടുത്ത് ബ്ലാക്ക്‌മെയിലിംഗ് നടത്തിയ സംഘത്തിലെ നാലു പേര്‍ അറസ്റ്റിലായി. സ്‌കൂട്ടര്‍ മോഷണക്കേസില്‍ ഒരു പ്രതി അറസ്റ്റിലായതോടെയാണ് ഇവര്‍ നടത്തിയ ബ്ലാക്ക്‌മെയിലിംഗ് തട്ടിപ്പ് കൂടി പുറത്തുവന്നത്. തളിപ്പറമ്പ് ഡി വൈ എസ് പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

കഴിഞ്ഞ ദിവസം സ്‌കൂട്ടര്‍ മോഷണക്കേസില്‍ കുറുമാത്തൂരിലെ റുവൈസ് എന്ന യുവാവിനെ അറസ്റ്റു ചെയ്തിരുന്നു. റുവൈസിന്റെ കൂട്ടുപ്രതിയായ ചുഴലിയിലെ ഇര്‍ഷാദിനെ ചോദ്യം ചെയ്തതോടെയാണ് തട്ടിപ്പുമായി ബന്ധപ്പെട്ട മറ്റു പ്രതികളും കുടുങ്ങിയത്. ചപ്പാരപ്പടവ് കൂവേരിയിലെ അബ്ദുല്‍ ജലീലിന് കാസര്‍കോട് സ്വദേശിനിയായ യുവതിയുമൊത്ത് ലൈംഗീക ബന്ധത്തില്‍ ഏര്‍പെടാന്‍ ചെമ്പന്‍തൊട്ടിയിലെ വാടക ക്വാര്‍ട്ടേഴ്സ് ഒരുക്കുകയും ഇവിടെ വെച്ച് പ്രതികള്‍ രഹസ്യമായി ലൈംഗിക രംഗങ്ങള്‍ ചിത്രീകരിക്കുകയും ഒരു കോടി രൂപ ആവശ്യപ്പെട്ട് ബ്ലാക്ക് മെയിലിംഗ് നടത്തി പണം തട്ടാന്‍ ശ്രമിക്കുകയുമായിരുന്നു. സംഭവത്തില്‍ അബ്ദുല്‍ ജലീല്‍ പരാതി നല്‍കിയതോടെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

മോഷണമുതലായ സ്‌കൂട്ടര്‍ വാങ്ങി നമ്പര്‍ പ്ലേറ്റ് മാറ്റി ഓടിയ സംഭവത്തില്‍ അറസ്റ്റിലായ ചുഴലിയിലെ കെ.പി. ഇര്‍ഷാദ് (20), ബൈക്ക് മോഷ്ടിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കുറുമാത്തൂര്‍ ചൊര്‍ക്കളയിലെ റുബൈസ് (22), കുറുമാത്തൂര്‍ വെള്ളാരംപാറയിലെ മുസ്തഫ (45), ചെങ്ങളായി നിടിയേങ്ങ നെല്ലിക്കുന്നിലെ പി എസ് അമല്‍ദേവ് (21) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഐപിസി 384, 420, 506 റെഡ് വിത്ത് 34 (1) ഐടി നിയമം സെക്ഷന്‍ 67 എന്നിവ പ്രകാരമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ കെ.ജെ. വിനോയി, പ്രിന്‍സിപ്പല്‍ എസ്ഐ കെ. ദിനേശന്‍, അഡീ. എസ് ഐ കെ.കെ. പ്രശോഭ്, എഎസ്ഐ ജോസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അബ്ദുര്‍ റഊഫ്, സിവില്‍ പോലീസ് ഓഫീസര്‍ ജാബിര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയ പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്. കണ്ണൂര്‍- കാസര്‍കോട് ജില്ലകളിലെ നിരവധി മോഷണ കേസില്‍ പ്രതിയായ കുറുമാത്തൂര്‍ റഹ് മത്ത് വില്ലയിലെ കൊടിയില്‍ റുവൈസാണ് ബ്ലാക്ക്മെയിലിംഗിന്റെ സൂത്രധാരനെന്ന് പോലീസ് വെളിപ്പെടുത്തി.

2008 ഏപ്രില്‍ മൂന്നിന് ഏഴാംമൈലിലെ പള്ളിയില്‍ നിസ്‌ക്കാരത്തിനെത്തിയപ്പോള്‍ ഏഴാംമൈല്‍ ചെറുകുന്നോന്‍ വീട്ടില്‍ ഷബീറിന്റെ ഹോണ്ട ആക്ടീവ സ്‌കൂട്ടര്‍ കവര്‍ച്ച ചെയ്ത കേസില്‍ നാല് മാസത്തെ അന്വേഷണത്തിനൊടുവിലാണ് റുവൈസ് പിടിയിലായത്. റുവൈസില്‍ നിന്ന് സ്‌കൂട്ടര്‍ വാങ്ങി നമ്പര്‍ പ്ലേറ്റ് മാറ്റി ഓടിച്ച കേസിലാണ് ഇര്‍ഷാദിനെ വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്. ഇര്‍ഷാദിനെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ബ്ലാക്ക് മെയിലിംഗ് തട്ടിപ്പ് പുറത്തുവന്നത്. അറസ്റ്റിലായ മൂന്നു പ്രതികളെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kannur, news, Top-Headlines, Blackmail, Scooter, arrest, Police, Black mailing; 4 arrested
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?