മുംബൈയില്‍ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 4 മരണം; നിരവധി പേര്‍ക്ക് പരിക്ക്

മുംബൈ: (www.kvartha.com 22.08.2018) സെന്‍ട്രല്‍ മുംബൈയിലെ ജനവാസകേന്ദ്രത്തിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ നാലുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. മുംബൈ പരേല്‍ റസിഡന്‍ഷ്യല്‍ ഫഌറ്റിലെ പന്ത്രണ്ടാം നിലയില്‍ ബുധനാഴ്ച രാവിലെ 8.32മണിയോടെയാണ് തീപിടിത്തമുണ്ടായത്.

രാവിലെ എട്ടരമണിയോടുകൂടി അഗ്‌നിശമനാ കണ്‍ട്രോളില്‍ അപായ സൂചന മുഴങ്ങുകയായിരുന്നുവെന്ന് സുരക്ഷാ ജീവനക്കാര്‍ പറഞ്ഞു. അപകടത്തില്‍ ഒരു പ്രായമായ സ്ത്രീ അടക്കമാണ് മരിച്ചത്. 16പേര്‍ക്ക് പരിക്കേറ്റു. രക്ഷപ്പെടുത്തിയവരെ കെ ഇ എം ആശുപത്രിയിലേക്ക് മാറ്റി.


പരേലിലെ ഹിന്ദ് മാതാ തിയേറ്ററിനു സമീപം ക്രിസ്റ്റല്‍ ടവര്‍ അപ്പാര്‍ട്ട്‌മെന്റ്‌സിന്റെ പന്ത്രണ്ടാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്. നൂറോളം വീടുകളാണ് ഇവിടെ ഉള്ളത്.

4 Dead, 16 Injured In Fire At Apartments In Mumbai's Parel, Mumbai, News, Accidental Death, Building Collapse, Protection, Injured, hospital, Treatment, Police, Video, National

കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ കുടുങ്ങിയവരെ ക്രെയിന്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തി. തീപ്പിടുത്തത്തെ തുടര്‍ന്ന് കനത്ത പുക ഉയര്‍ന്നതോടെ ആളുകള്‍ കെട്ടിടത്തില്‍ കുടുങ്ങിപ്പോകുകയായിരുന്നു.

4 Dead, 16 Injured In Fire At Apartments In Mumbai's Parel, Mumbai, News, Accidental Death, Building Collapse, Protection, Injured, hospital, Treatment, Police, Video, National

കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ പോലീസും മെക്കാനിക്ക്‌സും എത്തിയിരുന്നു. തീ നിയന്ത്രണവിധേയമാക്കാന്‍ എട്ട് ഫയര്‍ എഞ്ചിനുകളും, നാല് വാട്ടര്‍ ടാങ്കറുകളും മറ്റും എത്തിയിരുന്നു. മരിച്ചവരുടെ വിവരങ്ങള്‍ ലഭ്യമല്ല.

Keywords: 4 Dead, 16 Injured In Fire At Apartments In Mumbai's Parel, Mumbai, News, Accidental Death, Building Collapse, Protection, Injured, hospital, Treatment, Police, Video, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?