കനത്ത മഴ: വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് രണ്ട് പേര്‍ മരിച്ചു; 4 പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം
മലപ്പുറം:(www.kvartha.com 15/08/2018) കനത്ത മഴയെ തുടര്‍ന്ന് വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് രണ്ട് പേര്‍ മരിച്ചു. മലപ്പുറം പെരിങ്ങാവില്‍ ആണ് അപകടം. നാല് പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരം. ബുധനാഴ്ച ഉച്ചയോടെയാണ് ഇരുനില വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണത്.
പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുവരികയാണ്. ഒരാളെ രക്ഷപ്പെടുത്തി. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ദുരന്തനിവാരണ സേനയും അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മണ്ണ് മാന്തി യന്ത്രങ്ങളും ഉപയോഗിക്കുന്നുണ്ട്.
പുലര്‍ച്ചെ കൊണ്ടോട്ടിയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. കൈതക്കുണ്ട് സ്വദേശി അസീസ്, ഭാര്യ സുനീറ, മകന്‍ ഉബൈദ് എന്നിവരാണ് മരിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Malappuram, Kerala, Accident, 2 die in landsliding

Powered by Info News For You

Comments
Post a Comment