ഏഷ്യന്‍ ഗെയിംസ്; ട്രിപ്പിള്‍ ജമ്പില്‍ 48 വര്‍ഷങ്ങള്‍ക്ക് ശേഷം സ്വര്‍ണ്ണമണിഞ്ഞ് ഇന്ത്യ; ബോക്‌സിങ്ങിലും സ്‌ക്വാഷിലും മെഡലുറപ്പിച്ചു
ജക്കാര്‍ത്ത: (www.kvartha.com 30.08.2018) ഏഷ്യന്‍ ഗെയിംസ് പുരുഷവിഭാഗം ട്രിപ്പിള്‍ ജമ്പില്‍ ഇന്ത്യക്ക് സ്വര്‍ണം. പഞ്ചാബിലെ അമൃത്സര്‍ സ്വദേശിയായ അര്‍പീന്ദര്‍ സിങ്ങാണ് ഗെയിംസില്‍ ഇന്ത്യയുടെ പേരില്‍ പതിനൊന്നാം സ്വര്‍ണ്ണനേട്ടം കുറിച്ചത്. നാല്‍പ്പത്തിയെട്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ട്രിപ്പിള്‍ ജമ്പില്‍ ഇന്ത്യ സ്വര്‍ണ്ണം നേടുന്നത്.
16.77 മീറ്റര്‍ ദൂരം താണ്ടിയാണ് അര്‍പീന്ദര്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം നെഞ്ചോടുചേര്‍ത്തത്. മൂന്നാം ശ്രമത്തിലാണ് അര്‍പീന്ദര്‍ ഈ ദൂരം താണ്ടിയത്. ആദ്യ ചാട്ടം ഫൗളായി. രണ്ടാം ചാട്ടത്തില്‍ 16.58 മീറ്റര്‍ താണ്ടി. നാലാം ശ്രമത്തില്‍ 16.08 മീറ്റര്‍ ചാടിയപ്പോള്‍ അവസാന രണ്ട് ശ്രമങ്ങളും ഫൗളായി.
16.62 മീറ്റര്‍ താണ്ടിയ ഉസ്ബെക്കിസ്ഥാന്‍ താരം റുസ്ലാന്‍ കുര്‍ബാനോവ് വെള്ളിയും 16.56 മീറ്റര്‍ കണ്ടെത്തിയ ചൈനയുടെ നിലവിലെ സ്വര്‍ണമെഡല്‍ ജേതാവ് ഷു കാവോ വെങ്കലവും നേടി.
അതേസമയം ഏഷ്യന്‍ ഗെയിംസിന്റെ പതിനൊന്നാം ദിനത്തില്‍ ബോക്സിങ് റിങ്ങില്‍ നിന്ന് ഇന്ത്യ രണ്ട് മെഡല്‍ ഉറപ്പിച്ചു. പുരുഷന്മാരുടെ മിഡില്‍വെയ്റ്റ് 75 കി.ഗ്രാമില്‍ വികാസ് കൃഷ്ണനും ലൈറ്റ് ഫ്ളൈവെയ്റ്റ് 49 കി.ഗ്രാമില്‍ അമിത്കുമാറും സെമിയിലെത്തിയതോടെയാണ് ഇന്ത്യ രണ്ട് മെഡലുകള്‍ ഉറപ്പിച്ചത്.സ്‌കാഷില്‍ ചൈനയെ 3-0ന് തകര്‍ത്ത് സെമിയില്‍ കടന്ന ദീപിക പള്ളിക്കല്‍, ജോഷ്ന ചിന്നപ്പ, തന്‍വി ഖന്ന എന്നിവരുള്‍പ്പെട്ട ഇന്ത്യന്‍ ടീമും മെഡലുറപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, News, Asia, Athletes, India, Gold Price, Sports, Triple Jump, Asian Games, Arpinder Singh, Asian Games: Arpinder Singh clinches gold in men’s Triple Jump.

Powered by Info News For You

Comments
Post a Comment