കാസര്‍കോട് ജില്ലയിലെ 450 സ്വകാര്യ ബസുകള്‍ പ്രളയ ദുരിതബാധിതര്‍ക്കു വേണ്ടി സൗജന്യ സര്‍വ്വീസ് ആരംഭിച്ചു; ജില്ലാ കലക്ടറും യാത്രക്കാരനായി, പലരും വാഹനങ്ങള്‍ ഒഴിവാക്കി ബസ് യാത്രക്കാരായി

കാസര്‍കോട്: (www.kasargodvartha.com 30.08.2018) കാസര്‍കോട് ജില്ലയിലെ 450 സ്വകാര്യ ബസുകള്‍ പ്രളയ ദുരിതബാധിതര്‍ക്കു വേണ്ടി വ്യാഴാഴ്ച സൗജന്യ സര്‍വ്വീസ് ആരംഭിച്ചു. വലിയ രീതിയിലുള്ള പ്രതികരണമാണ് ജനങ്ങളില്‍ നിന്നും ഉണ്ടായതെന്ന് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കാസര്‍കോട് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് കാസര്‍കോട്ട് കാരുണ്യ യാത്ര നടത്തിയത്.

ബസ് യാത്രയില്‍ ജില്ലാ കലക്ടര്‍ ഡോ. സജിത് ബാബുവും യാത്രക്കാരനായി. കാസര്‍കോട്ട് കാരുണ്യ ബസ് യാത്രയുടെ ഫ്‌ളാഗ് ഓഫ് നിര്‍വ്വഹിച്ച ശേഷമാണ് കലക്ടര്‍ ബസ് യാത്രക്കാരനായി തന്റെ വിഹിതം നല്‍കിയത്. ആര്‍.ടി.ഒ. കെ അബ്ദുല്‍ ഷുക്കൂര്‍, ഡി.വൈ.എസ്.പി. പി. സുകുമാരന്‍, പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ടി.എ. ഷാഫി, ട്രേഡ് യൂണിയന്‍ നേതാക്കളായ ഗിരികൃഷ്ണന്‍, ഷരീഫ് കൊടവഞ്ചി എന്നിവര്‍ ആശംസാപ്രസംഗം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി സത്യന്‍ പൂച്ചക്കാട് സ്വാഗതം പറഞ്ഞു.

താലൂക്ക് പ്രസിഡണ്ട് എന്‍.എം. ഹസൈനാര്‍, സെക്രട്ടറി സി.എ. മുഹമ്മദ്കുഞ്ഞി, ട്രഷറര്‍ ശങ്കര നായക്, വി.എം. ശ്രീപതി, ഹസൈനാര്‍, താരാനാഥ്, എന്‍.എം. മുഹമ്മദ്, കെ. ബാലന്‍, ഇബ്രാഹിം, ബഷീര്‍, സലീം, രാജന്‍, മറ്റു ബസുടമകളും സംബന്ധിച്ചു. വാഹനങ്ങള്‍ ഉള്ള പല ആളുകളും വ്യാഴാഴ്ച വാഹനങ്ങള്‍ ഒഴിവാക്കി ബസ് യാത്ര തിരഞ്ഞെടുത്ത് ദുരിതബാധിതര്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുകയും ചെയ്തു. ബസുകള്‍ തകരാറിലായതിനെ തുടര്‍ന്ന് വര്‍ക്ക് ഷോപ്പില്‍ കയറ്റിയ ബസിന്റെ ഉടമകള്‍ തങ്ങളുടെ വിഹിതം മുന്‍കൂറായി തന്നെ അസോസിയേഷന്‍ ഭാരവാഹികളെ ഏല്‍പിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Bus, Bus Owners Association, Top-Headlines, Trending, 450 private buses from Kasaragod conduct Free service for Flood victims
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?