പൂട്ടിക്കിടക്കുന്ന 447 കശുവണ്ടി ഫാക്ടറികളിലെ 44,579 തൊഴിലാളികള്‍ക്ക് എക്‌സ്‌ഗ്രേഷ്യയും 25 രൂപ നിരക്കില്‍ 10 കിലോ വീതം അരിയും
തിരുവനന്തപുരം:(www.kvartha.com 05/08/2018) സംസ്ഥാനത്ത് ഒരു വര്‍ഷത്തില്‍ കൂടുതലായി പൂട്ടിക്കിടക്കുന്ന സ്വകാര്യപൊതുമേഖലാ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, എസ്‌റ്റേറ്റുകള്‍, തോട്ടങ്ങള്‍, കയര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ തൊഴിലാളികള്‍ക്ക് ഓണത്തോടനുബന്ധിച്ച് 2,000 രൂപ നിരക്കില്‍ എക്‌സ്‌ഗ്രേഷ്യാ നല്‍കുന്നതിന് തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. രണ്ടുകോടി നാല്‍പത്തിയഞ്ചു ലക്ഷത്തി അന്‍പത്താറായിരം രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്.
പൂട്ടിക്കിടക്കുന്ന 447 കശുവണ്ടി ഫാക്ടറികളിലെ 44,579 തൊഴിലാളികള്‍ക്ക് 2000 രൂപ നിരക്കില്‍ ഓണത്തോടനുബന്ധിച്ച് എക്‌സ്‌ഗ്രേഷ്യ വിതരണം ചെയ്യുന്നതിനൊപ്പം കിലോയ്ക്ക് 25 രൂപ നിരക്കില്‍ സപ്ലൈകോ/ കണ്‍സ്യൂമര്‍ഫെഡ് എന്നീ സ്ഥാപനങ്ങള്‍ വഴി 10 കിലോ വീതം അരി വിതരണം ചെയ്യുന്നതിനും ഉത്തരവായി. പത്തുകോടി മൂന്നു ലക്ഷത്തി മൂവായിരം രൂപയാണ് തൊഴിലും നൈപുണ്യവും വകുപ്പു വഴി സര്‍ക്കാര്‍ ഇതിനായി വിനിയോഗിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Government, ex gratia for 44,579 employees of cashew factory

Powered by Info News For You

Comments
Post a Comment