മുംബൈ ചേരിയിലെ സ്‌കൂളില്‍ വിതരണം ചെയ്ത ഗുളിക കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു; 426 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുംബൈ: (www.kvartha.com 11.08.2018) മുംബൈയിലെ ബിഗന്‍ വാഡി ചേരിയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി രക്തം ഛര്‍ദ്ദിച്ച് മരിച്ചു. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് 426 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചേരിയിലെ സ്‌കൂളില്‍ ബൃഹണ്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വിതരണം ചെയ്ത അയേണ്‍ ഫോളിക് ആസിഡ് ഗുളിക കഴിച്ച വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. സഞ്ജയ് നഗര്‍ മുനിസിപ്പല്‍ ഉര്‍ദു സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് വിഷബാധയേറ്റിരിക്കുന്നത്.

Girl dies in Mumbai school, 426 rushed to hospital on suspicion of poisoning

ഗുളികയുടെ സൈഡ് എഫക്ടാണ് മരണകാരണമെന്ന് സംശയിക്കുന്നു. ആഗസ്റ്റ് ആറിനാണ് ഗുളികകള്‍ സ്‌കൂളില്‍ വിതരണം ചെയ്തത്. ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ചന്ദനി ഷെയ്ഖയാണ് മരിച്ചത്. രക്തം ചര്‍ദ്ദിച്ച് അല്പ സമയത്തിനുള്ളില്‍ മരണം സംഭവിച്ചു.

ഗുളിക കഴിച്ചപ്പോള്‍ മുതല്‍ കുട്ടിയുടെ ആരോഗ്യനിലയില്‍ മാറ്റം വന്നതായി ചേരിനിവാസികള്‍ ആരോപിക്കുന്നു. അതേസമയം ചേരി നിവാസികളായ കുട്ടികള്‍ കഴിച്ച ഭക്ഷണമോ കുടിച്ച വെള്ളമോ മരണകാരണമായിട്ടുണ്ടോ എന്നും അന്വേഷണം നടക്കുന്നുണ്ട്. മുനിസിപ്പാലിറ്റി അധികൃതര്‍ ഇത് സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു.

സ്‌കൂളില്‍ ഭക്ഷ്യവിഷബാധയുണ്ടായിട്ടില്ലെന്ന് അവിടുത്തെ അദ്ധ്യാപകന്‍  ആബിദ് ഷെയ്ഖ് പറയുന്നു. വെള്ളിയാഴ്ച 390 കുട്ടികളെയാണ് രാജവാഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയ്ക്ക് ശേഷം 17 കുട്ടികളെ അഡ്മിറ്റ് ചെയ്തു. 36 കുട്ടികളെ ഗോവന്ദി ശതാബ്ദി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരെ പരിശോധനയ്ക്ക് ശേഷം വിട്ടയച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Even as local residents alleged that the child’s health deteriorated and several other students of the school fell ill after consuming the tablets. BMC officials are investigating whether local food, water contamination or any other co-morbidity may have led to the incident.

Keywords: National, Poison, Student


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?