കേരളം വൈദ്യുത പ്രതിസന്ധിയിലേക്ക്; ഇതുവരെ ഓഫ് ചെയ്തത് 4,000 ട്രാന്‍സ്‌ഫോര്‍മറുകള്‍; വെള്ളത്തിനടിയിലായത് 100 ഓളം വിതരണ ട്രാന്‍സ്‌ഫോര്‍മറുകള്‍, വെള്ളം കയറിയതോടെ പല ജലവൈദ്യുത നിലയങ്ങളും ഉദ്പാദനം നിര്‍ത്തി; കേരളം മുഴുവന്‍ വൈദ്യുതി ഓഫ് ചെയ്യുന്നുവെന്ന പ്രചരണം വ്യാജമെന്ന് മന്ത്രി എം എം മണി

തിരുവനന്തപുരം:(www.kvartha.com 16/08/2018) വെള്ളപ്പൊക്കത്തില്‍ വലയുന്ന കേരളം വൈദ്യുത പ്രതിസന്ധിയിലേക്കും. 4000ഓളം വൈദ്യുത ട്രാന്‍സ്‌ഫോര്‍മറുകള്‍ ഇതുവരെ ഓഫ് ചെയ്തു. പലയിടത്തും 100 ഓളം വിതരണ ട്രാന്‍സ്‌ഫോര്‍മറുകള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ട്രാന്‍സ്‌ഫോര്‍മറുകള്‍ ഓഫ് ചെയ്തിരിക്കുന്നത് പത്തനംതിട്ട ജില്ലയിലാണ്. പമ്പയില്‍ നിന്ന് വെള്ളം കയറിയതിനെ തുടര്‍ന്ന് 1,400 ഓളം ട്രാന്‍സ്‌ഫോര്‍മറുകളാണ് ഇവിടെ ഓഫ് ചെയ്തിട്ടുള്ളത്. വെള്ളം കയറിയ സാഹചര്യത്തില്‍ അപകടമൊഴിവാക്കാനാണിത്.

ഓഫ് ചെയ്തതില്‍ നൂറോളം ട്രാന്‍സ്‌പോര്‍മറുകള്‍ വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. എറണാകുളത്ത് കലൂര്‍ 110 കെ വി, കുറുമാശ്ശേരി, കൂവപ്പടി 33 കെവി, തൃശൂരില്‍ പരിയാരം, അന്നമ്മ നട, പാലക്കാട് ശ്രീകൃഷ്ണ പുരം, വയനാട്ടില്‍ കല്‍പറ്റ 110 എന്നിങ്ങനെ ഏഴ് സബ് സ്റ്റേഷനും ആഢ്യന്‍പാറ - മലപ്പുറം, മാടുപ്പെട്ടി - ഇടുക്കി, റാന്നി പെരുനാട് - പത്തനംതിട്ട എന്നീ ജല വൈദ്യതി നിലയങ്ങളും വെള്ളം കയറിയതിനെ തുടര്‍ന്ന് ഉല്പാദനം നിര്‍ത്തി.

News, Thiruvananthapuram, Kerala, Minister, Fake, Facebook, KSEB,Kerala flood updates; 4000 transformer switched off

വൈദ്യുത തകരാറുകള്‍ പൂര്‍വ്വസ്ഥിതിയിലാക്കാനുള്ള പരിശ്രമത്തിലാണ് ജീവനക്കാരെന്നും കേരളത്തില്‍ മൊത്തം വൈദ്യുതി ഓഫ് ചെയ്യുമെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും വൈദ്യുത മന്ത്രി എം എം മണി അറിയിച്ചു.

കെഎസ്ഇബി കേരളത്തില്‍ ഉടനീളം വൈദ്യുതി ഓഫ് ചെയ്യാന്‍ പോകുന്നു എന്ന രീതിയില്‍ വാട്‌സാപ്പില്‍ വാര്‍ത്ത പ്രചരിക്കുന്നുണ്ട്. ഇത് വ്യാജമാണ്. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരുക്കുക. മന്ത്രി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Minister, Fake, Facebook, KSEB,Kerala flood updates; 4000 transformer switched off



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?