യെമനില്‍ സൗദി നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ച 40 കുട്ടികളുടെ മൃതദേഹം കബറടക്കി
സന: (www.kvartha.com 14.08.2018) യെമനില്‍ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ച കുട്ടികളുടെ മൃതദേഹങ്ങള്‍ കബറടക്കി. കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടരുന്ന യുദ്ധത്തില്‍ ഇത്ര ശക്തമായ വ്യോമാക്രമണം ഇതാദ്യമായാണ്. നാല്പതിലേറെ കുട്ടികള്‍ ആക്രമണത്തില്‍ മരിച്ചു.
സാദാ പട്ടണത്തിലെ ദഹ് യാന്‍ മാര്‍ക്കറ്റിലൂടെ പോവുകയായിരുന്ന ബസിന് നേര്‍ക്കും വ്യോമാക്രമണമുണ്ടായിരുന്നു. ഈ ബസില്‍ യാത്ര ചെയ്ത കുട്ടികളാണ് ദുരന്തത്തിനിരയായത്. തിങ്കളാഴ്ചയാണ് മൃതദേഹങ്ങള്‍ സംസ്‌ക്കരിച്ചത്.
ഹൂതി നേതാക്കളെ ലക്ഷ്യമിട്ട് നടത്തിയ 'നീതിപൂര്‍വ്വമായ സൈനീക നടപടി'യെന്നാണ് സൗദി അറേബ്യ ഈ ആക്രമണത്തെ വിശേഷിപ്പിച്ചത്. വ്യോമാക്രമണത്തിനെതിരെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും യുഎന്നും രംഗത്തെത്തി.
വ്യോമാക്രമണത്തില്‍ 51 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഹൂതി ആരോഗ്യമന്ത്രി താഹ മുതവകില്‍ വ്യക്തമാക്കിയത്. ഇതില്‍ നാല്പതും കുട്ടുകളായിരുന്നു. 79 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതില്‍ തന്നെ 56ഉം കുട്ടികളാണ്. ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് ദി റെഡ് ക്രോസും ഇതേ മരണസംഖ്യ തന്നെയാണ് പുറത്ത് വിട്ടത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Thousands of mourners on Monday buried dozens of children killed in a Saudi-led coalition air strike on a bus in northern Yemen, one of the deadliest attacks on civilians in the three-year-old war.

Keywords: World, Saudi Arabia, Yemen, Air strikes
Powered by Info News For You

Comments
Post a Comment