4 കേരളാ കോണ്‍ഗ്രസുകള്‍ ഒന്നിക്കുന്നു; ഐക്യ ആഹ്വാനമുണ്ടായത് പി ടി ചാക്കോ ചരമദിനത്തില്‍

കോട്ടയം: (www.kvartha.com 01.08.2018) കേരളത്തിലെ നാല് കേരള കോണ്‍ഗ്രസ് വിഭാഗങ്ങള്‍ ഒന്നിക്കുന്നതിനായി ചര്‍ച്ചകള്‍ ആരംഭിച്ചു. കെ.എം മാണി, പി.സി തോമസ്, ഫ്രാന്‍സിസ് ജോര്‍ജ്, ജോണി നെല്ലൂര്‍ എന്നിവരാണ് ഒന്നിച്ച് പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. തുടര്‍ ചര്‍ച്ചകള്‍ക്കായി പി.സി.തോമസിനെ കെ.എം മാണി ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഇപ്പോള്‍ മാണി വിഭാഗവും കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും യു ഡി എഫിനൊപ്പമാണ്. പി സി തോമസ് എന്‍ ഡി എ പക്ഷത്തും ഫ്രാന്‍സിസ് ജോര്‍ജ് എല്‍ ഡി എഫുമായി സഹകരിച്ചും പ്രവര്‍ത്തിക്കുകയാണ്. കഴിഞ്ഞദിവസം കോട്ടയത്ത് നടന്ന പി.ടി ചാക്കോയുടെ 54-ാം ചരമദിന പരിപാടിയിലാണ് ഐക്യമുണ്ടാകണമെന്ന ആഗ്രഹം എല്ലാ വിഭാഗങ്ങള്‍ക്കും ഉണ്ടായത്.

Four Kerala Congresses joints together, Kottayam, Politics, News, Trending, Kerala Congress, Lok Sabha, Election, Kerala

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ യോജിപ്പിലെത്തണമെന്ന ആഗ്രഹമാണ് പല നേതാക്കളും പ്രകടിപ്പിക്കുന്നത്. കേരള കോണ്‍ഗ്രസ് വിഭാഗങ്ങള്‍ ഒന്നിച്ചാല്‍ അത് കേരള രാഷ്ട്രീയത്തിലെ വലിയ ശക്തിയായി മാറുകയും അഞ്ചിലധികം ജില്ലകളില്‍ പ്രധാന പാര്‍ട്ടിയായി മാറുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.

കോട്ടയം, പത്തനംതിട്ട, എറണാകുളം, ഇടുക്കി തുടങ്ങിയ ജില്ലകളില്‍ പ്രധാന ശക്തിയായി മാറാന്‍ കഴിയുമെന്നാണ് കേരള കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Four Kerala Congresses joints together, Kottayam, Politics, News, Trending, Kerala Congress, Lok Sabha, Election, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?