നാലാമതൊരു കുഞ്ഞുവേണ്ട; 3 പെണ്‍മക്കളെ പ്രസവിച്ച യുവതി നാലാമതും ഗര്‍ഭിണിയാണെന്നറിഞ്ഞ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി ചാക്കില്‍കെട്ടി ഓടയില്‍ തള്ളി

ഗാസിയാബാദ്: (www.kvartha.com 30.08.2018) മൂന്നു പെണ്‍മക്കളെ പ്രസവിച്ച ഭാര്യ നാലാമതും ഗര്‍ഭിണിയാണെന്നറിഞ്ഞ യുവാവ് ഭാര്യയെ കൊലപ്പെടുത്തി ചാക്കില്‍കെട്ടി ഓടയില്‍ തള്ളി. തങ്ങളുടെ കുടുംബത്തില്‍ നാലാമത് ഒരു കുട്ടി വരുന്നത് ഭര്‍ത്താവ് ആഗ്രഹിച്ചിരുന്നില്ല. ഇതേചൊല്ലി ഭാര്യയുമായുള്ള തര്‍ക്കത്തിനൊടുവിലാണ് ഇയാള്‍ ക്രൂരമായ കൊലപാതകം നടത്തിയത്.

ഇക്കഴിഞ്ഞ ആഗസ്ത് 25നാണ് ക്രോസിംഗ് റിപ്പബ്ലിക്കിന് സമീപം ഓടയില്‍ 30 കാരിയായ സഞ്ജനയുടെ മൃതദേഹം കണ്ടെത്തിയത്. പോലീസിന്റെ അന്വേഷണത്തില്‍ കൊല ചെയ്തത് ഭര്‍ത്താവ് രാജീവ് പോദ്ദര്‍(35) ആണെന്ന് കണ്ടെത്തി. ദണ്ഡെഹരെയില്‍ ഒരു കട നടത്തുകയാണ് ഇയാള്‍. ബിഹാറിലെ ദര്‍ഭാനയില്‍ കഴിഞ്ഞിരുന്ന കുടുംബം കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ദണ്ഡെഹരെയില്‍ താമസം തുടങ്ങിയത്.

After three daughters, man murders ‘pregnant’ wife, dumps body in drain in Ghaziabad, Police, Murder, Arrested, Husband, Crime, Criminal Case, Pregnant Woman, National

ഭാര്യ നാലാമതും ഗര്‍ഭിണി ആയതിന്റെ പേരില്‍ രാജീവ് ഇക്കഴിഞ്ഞ ആഗസ്ത് 19ന് രാത്രി അവരുമായി വഴക്കിട്ടിരുന്നു. ഗര്‍ഭസ്ഥശിശുവിനെ വേണ്ട എന്നായിരുന്നു അയാളുടെ നിലപാട്. എന്നാല്‍ ഗര്‍ഭം അലസിപ്പിക്കാന്‍ ഭാര്യ തയ്യാറായില്ല. നിലവില്‍ ആറും നാലും മൂന്നും വയസുള്ള പെണ്‍മക്കളാണ് ദമ്പതികള്‍ക്കുള്ളത്. വഴക്കിനിടെ പ്രകോപനം മൂത്ത യുവാവ് അടുക്കളയില്‍ നിന്നും കത്തിയെടുത്ത് ഭാര്യയെ കുത്തുകയായിരുന്നു. നാലു തവണ കുത്തേറ്റ യുവതി തത്സമയം തന്നെ മരണമടഞ്ഞു.

രാത്രിതന്നെ ഭാര്യയുടെ മൃതദേഹം ചാക്കില്‍കെട്ടി ബൈക്കില്‍ കയറ്റി ക്രോസിംഗ് റിപ്പബ്ലിക്കിലെ അഴുക്കുചാലില്‍ തള്ളുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ ചെന്ന് ഭാര്യയെ കാണാനില്ലെന്ന പരാതിയും നല്‍കി. എന്നാല്‍ കൊലപാതകമാണെന്ന് കാണിച്ച് ഭാര്യയുടെ ബന്ധുക്കളും പരാതിയുമായി രംഗത്തെത്തുകയായിരുന്നു.

സംശയം രാജീവിനു നേരെ നീണ്ടതോടെ പോലീസ് ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ രാജീവ് കുറ്റസമ്മതം നടത്തി. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും മൃതദേഹം കടത്തിയ ബൈക്കും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ബുധനാഴ്ചയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

അതേസമയം പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരിച്ച സഞ്ജന ഗര്‍ഭിണിയാണെന്ന് വ്യക്തമല്ല. ആന്തരിക അവയവങ്ങളുമായി ബന്ധപ്പെട്ട കോളം ശൂന്യമാണ്. സപ്ലിമെന്ററി റിപ്പോര്‍ട്ടിന്റെ സഹായത്തോടെ ഗര്‍ഭിണി ആണോ എന്ന് പരിശോധിക്കുമെന്ന് സര്‍ക്കിള്‍ ഓഫീസര്‍ മനീഷ സിംഗ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: After three daughters, man murders ‘pregnant’ wife, dumps body in drain in Ghaziabad, Police, Murder, Arrested, Husband, Crime, Criminal Case, Pregnant Woman, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?