വെള്ളപ്പൊക്കത്തില്‍ ഒഴുകിയെത്തിയ കാട്ടാനയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി; വെള്ളത്തിന് നടുവില്‍ കഴിഞ്ഞത് മണിക്കൂറുകള്‍, പാറക്കൂട്ടത്തില്‍ കുടുങ്ങിയ ആനയെ രക്ഷിച്ചത് 3 ഷട്ടറുകള്‍ അടച്ച്

തൃശൂര്‍: (www.kvartha.com 13.08.2018) ചാലക്കുടി പുഴയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒഴുകിയെത്തിയ കാട്ടാനയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. തിങ്കളാഴ്ച രാവിലെ അതിരപ്പിള്ളിക്കടുത്ത് ചാര്‍പ്പ വെള്ളച്ചാട്ടത്തിന് സമീപമാണ് കാട്ടാന കുടുങ്ങിയത്. പുഴയില്‍ ഒഴുക്ക് ശക്തമായതിനാല്‍ ഇരുവശങ്ങളിലേക്കും കടക്കാനാകാതെ മധ്യത്തിലെ പാറക്കൂട്ടത്തില്‍ കുടുങ്ങിയ നിലയിലായിരുന്നു ആനയുടെ നില്‍പ്പ്.

രാവിലെ പുഴയില്‍ ആനയെ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം വനംവകുപ്പും നാട്ടുകാരും ചേര്‍ന്ന് ആനയെ കരയില്‍ കയറ്റി വിടുകയായിരുന്നു.

Flood: Wild elephant stranded in river, rescued downing dam shutters, Thrissur, News, Natives, Elephant, Flood, Dam, Kerala

പെരിങ്ങല്‍കുത്ത് ഡാം അടക്കുകയായിരുന്നു ആനയെ രക്ഷപ്പെടുത്താനുള്ള ഏക മാര്‍ഗം. വനംവകുപ്പിന്റെ അറിയിപ്പിനെ തുടര്‍ന്ന് ഡാം സേഫ്റ്റി ഉദ്യോഗസ്ഥരുടെ ഇടപെടലില്‍ മൂന്നു ഷട്ടറുകളും അടച്ച് പുഴയിലെ ജലനിരപ്പ് താഴ്ത്തി. 11 മണിയോടെ ആനയെ മറുകര കടത്തി. നാല് മണിക്കൂറിനു ശേഷമാണ് ആന രക്ഷപ്പെട്ടത്. ശക്തമായ ഒഴുക്കും പാറയിലെ വഴുക്കലുമാണ് ആന വെള്ളത്തിലിറങ്ങാന്‍ ഭയന്നതിനു കാരണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Flood: Wild elephant stranded in river, rescued downing dam shutters, Thrissur, News, Natives, Elephant, Flood, Dam, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?