മംഗളൂരു വിമാനത്താവളത്തിന്റെ റണ്‍വേ വിപുലീകരിക്കുന്നു; 39 ഏക്കര്‍ സ്ഥലം കൂടി ഏറ്റെടുക്കും
മംഗളൂരു: (www.kasargodvartha.com 28.08.2018) മംഗളൂരു വിമാനത്താവളത്തിന്റെ റണ്‍വേ വിപുലീകരിക്കുന്നു. ഇതിനായി 39 ഏക്കര്‍ സ്ഥലം കൂടി ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കരെന്ന് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണര്‍ ശശികാന്ത് സെന്തില്‍ പറഞ്ഞു. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ 33 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനിച്ചതായും ആറേക്കര്‍ കൂടി കമ്പോളവിലക്ക് ഏറ്റെടുത്ത് റണ്‍വേ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ണാടക ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി മംഗളൂരുവില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിച്ചു കൊണ്ടാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. പ്രകൃതി ദുരന്തങ്ങളുണ്ടായാല്‍ കര്‍ണാടകക്ക് ഏറ്റവും ഉപകാരപ്പെടുന്ന വിമാനത്താവളം മംഗളൂരു വിമാനത്താവളമാണ്. അതുകൊണ്ടുതന്നെ റണ്‍വേ വികസിപ്പിക്കാനുള്ള എല്ലാശ്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും ശശികാന്ത് സെന്തില്‍ അറിയിച്ചു. വരുന്ന അമ്പത് വര്‍ഷത്തിന്റെ വികസനം മുന്‍നിര്‍ത്തിയാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ മംഗളൂരു വിമാനത്താവളത്തിന്റെ വികസനപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നത്. പൈലറ്റുമാര്‍ക്ക് പഠിക്കാനാവശ്യമായ സൗകര്യങ്ങളും ഇവിടെയുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Karnataka, News, Mangalore, Airport, Run away, Land, Top-Headlines, National, runway strip expansion project, working to get land, Airport runway strip expansion project,working to get land.

Powered by Info News For You

Comments
Post a Comment