മഴക്കെടുതി: മരണം 37; ദുരിതാശ്വാസക്യാമ്പുകളിലുള്ളത് 1,01,213 പേര്‍

തിരുവനന്തപുരം: (www.kvartha.com 12.08.2018) കേരളത്തില്‍ നിര്‍ത്താതെ പെയ്ത മഴയിലും തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും ഇതുവരെ മരിച്ചത് 37 പേരെന്ന് ഔദ്യോഗിക സ്ഥിരീകരണം. 32 പേരെ കാണാതായിട്ടുമുണ്ട്. മഴക്കെടുതികളില്‍പ്പെട്ട് സംസ്ഥാനത്താകെ 1,01,213 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്. ആകെ 1,023 ക്യാമ്പുകളാണ് ഞായറാഴ്ച ഉച്ചവരെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്.

ക്യാമ്പുകളില്‍ 13,857 കുടുംബങ്ങളാണുള്ളത്. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരം മുതിര്‍ന്നവര്‍ക്കും, കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കാര്‍ക്കും പ്രത്യേക ശ്രദ്ധയും കരുതലും നല്‍കുന്നുണ്ട്. ക്യാമ്പുകളില്‍ കുടിവെള്ളത്തിനും ആരോഗ്യസേവനങ്ങളും കൃത്യമായി ലഭ്യമാക്കുന്നുമുണ്ട്. സംസ്ഥാനത്ത് പൂര്‍ണമായി തകര്‍ന്നത് 243 വീടുകളാണ്. 4,392 വീടുകള്‍ ഭാഗികമായിും തകര്‍ന്നു.



Keywords: Kerala, Thiruvananthapuram, News, Rain, CM, Pinarayi vijayan, Death, Flood, Trending, Flood: 37 deaths reported 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?