36 ലക്ഷം കെട്ടിവെച്ചിട്ട് ഒരു വര്‍ഷം; തെരുവ് വിളക്കുകള്‍ ഇനിയും മിഴി തുറന്നില്ല, പ്രതിഷേധം ശക്തം

മടിക്കൈ: (www.kasargodvartha.com 28.08.2018) 36 ലക്ഷം രൂപ കെഎസ്ഇബിയില്‍ കെട്ടിവെച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും മടിക്കൈ ഗ്രാമപഞ്ചായത്തില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കാത്തതിനെ തുടര്‍ന്ന് ഭരണസമിതിയുടെ നേതൃത്വത്തില്‍ വൈദ്യുതി വകുപ്പിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുന്നു. കഴിഞ്ഞ വര്‍ഷമാണ് പഞ്ചായത്തിലെ 15 വാര്‍ഡുകളിലും തെരുവ് വിളക്കുകള്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഭരണസമിതി കെഎസ്ഇബിക്ക് അപേക്ഷ നല്‍കിയത്.


ഇതിന്റെ അടിസ്ഥാനത്തില്‍ കെഎസ്ഇബി അധികൃതര്‍ എസ്റ്റിമേറ്റ് തയ്യാറാക്കുകയും 36 ലക്ഷം രൂപ കെട്ടിവെക്കാന്‍ പഞ്ചായത്തിനോട് ആവശ്യപ്പെടുകയും ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ജുലൈയില്‍ ഭരണസമിതി 36 ലക്ഷം രൂപ കെഎസ്ഇബിയില്‍ അടച്ചത്.
എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും ഇതിന്റെ പ്രാരംഭ പ്രവര്‍ത്തികള്‍ പോലും ആരംഭിച്ചിട്ടില്ല. പഞ്ചായത്തധികൃതര്‍ നിരന്തരം ബന്ധപ്പെട്ടതിനെ തുടര്‍ന്ന് സെപ്തംബര്‍ 15നകം തെരുവ് വിളക്കുകള്‍ പൂര്‍ണമായും സ്ഥാപിക്കുമെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

15നകം തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നത് പൂര്‍ത്തീകരിക്കുന്നില്ലെങ്കില്‍ വൈദ്യുതി വകുപ്പിനെതിരെ പ്രത്യക്ഷ പ്രക്ഷോഭവവുമായി രംഗത്തിറങ്ങാനാണ് ഭരണസമിതിയുടെ തീരുമാനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasaragod, Madikai, Street, Lights, Protest, KSEB, No Street lights in Madikkai; Protest. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?