നാലാഴ്ച മുമ്പ് കാണാതായ 34കാരന്റെ മൃതദേഹം റോഡരികില്‍; മരണ കാരണം യു എ ഇയിലെ കടുത്ത ഉഷ്ണമെന്ന് റിപോര്‍ട്ട്

അബുദാബി: (www.kvartha.com 26.08.2018) നാലാഴ്ച മുമ്പ് കാണാതായ 34കാരനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഓഗസ്റ്റ് ഒന്നു മുതല്‍ കാണാതായ മഹ് മൂദ് എന്നയാളാണ് മരണപ്പെട്ടത്. അബുദാബി അല്‍ ബത്തീന്‍ എന്ന പ്രദേശത്താണ് മൃതദേഹം കാണപ്പെട്ടത്.

അതിഉഷ്ണവും, ക്ഷീണവുമാണ് മരണത്തിന് കാരണമായതെന്ന് അല്‍ ഖലീജ് പത്രം റിപോര്‍ട്ട് ചെയ്തു. അതേസമയം മരണപ്പെട്ടയാള്‍ മാനസീക വിഭ്രാന്ത്രി പ്രകടിപ്പിച്ചുവന്നിരുന്നതായും റിപോര്‍ട് ചെയ്തു. ബന്ധുക്കള്‍ തിരച്ചില്‍ നടത്തിവരുന്നതിനിടെയാണ് മൃതദേഹം കാണപ്പെട്ടത്. സംഭവത്തിന് പിന്നില്‍ ദുരൂഹതയൊന്നുമില്ലെന്ന് പോലീസ് അറിയിച്ചു.


Keywords: Missing, Men, Death, UAE, Abu Dhabi, Heat, News, Report, Missing man dies of heat, exhaustion in UAE.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?