മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മെഴ്‌സിഡസ് ബെന്‍സ് 30 ലക്ഷം നല്‍കി

കൊച്ചി:(www.kasargodvartha.com 18/08/2018) സംസ്ഥാനത്തെ അതിരൂക്ഷമായ പേമാരിയിലും വെള്ളപ്പൊക്കത്തിലും കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യ 25 ലക്ഷം രൂപയും കമ്പനിയുടെ സംസ്ഥാനത്തെ ഡീലര്‍മാരായ രാജശ്രീ മോട്ടോഴ്‌സും ബ്രിഡ്ജ്‌വേ മോട്ടോഴ്‌സും ചേര്‍ന്ന് അഞ്ച് ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.

മഴക്കെടുതി മൂലം തകരാര്‍ സംഭവിച്ച കാറുകള്‍ പെട്ടെന്ന് തന്നെ പൂര്‍വ സ്ഥിതിയിലാക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യ മാനേജിങ് ഡയറക്റ്റര്‍ റോളാണ്ട് ഫോഗര്‍ പറഞ്ഞു. നാശ നഷ്ടങ്ങള്‍ തിട്ടപ്പെടുത്തുന്നതിനായി കമ്പനി ഒരു സംഘത്തെ നിയോഗിച്ചു കഴിഞ്ഞു. സ്‌പെയര്‍ പാര്‍ടുകള്‍ ജര്‍മനി, സിങ്കപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇവ ഇറക്കുമതി ചെയ്യുന്നതിനുള്ള ചെലവ് കാറുടമകളില്‍ നിന്ന് ഈടാക്കുന്നതല്ല. വെള്ളത്തില്‍ മുങ്ങിപ്പോയ കാറുകള്‍ ഷോറൂമുകളിലെത്തിക്കാന്‍ മെഴ്‌സിഡസ് ബെന്‍സിന്റെ പങ്കാളിയായ അലയന്‍സ് ഗ്ലോബല്‍ രംഗത്തുണ്ട്. ഇതിനുള്ള ചെലവ് മെഴ്‌സിഡസ് ബെന്‍സിന്റെ ഡീലര്‍മാര്‍ വഹിക്കുന്നതാണ്.

 News, Kochi, Kerala, Top-Headlines, Trending, Mercedes-Benz Donates ₹ 30 Lakh To Kerala Flood Relief

തകാരാറിലായ കാറുകള്‍ വേഗത്തില്‍ നന്നാക്കുന്നതിന് ഡീലര്‍മാര്‍ക്ക് കൂടുതല്‍ ജീവനക്കാരെ ലഭ്യമാക്കും. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഡീലര്‍മാര്‍, അവരുടെ മെക്കാനിക്കുകളെ കേരളത്തിലേക്കയക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഇന്‍ഷ്വര്‍ ചെയ്യപ്പെട്ട കാറുകളുടെ ഉടമകള്‍ക്ക് പെട്ടെന്ന് തന്നെ ഇന്‍ഷ്വറന്‍സ് തുക ലഭ്യമാക്കുന്നതിന് ഡെയ്മ്‌ലര്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇന്ത്യ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Top-Headlines, Trending, Mercedes-Benz Donates ₹ 30 Lakh To Kerala Flood Relief


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?