കാലവര്‍ഷക്കെടുതിയില്‍ ദുരിതംപേറുന്നവര്‍ക്ക് സഹായവുമായി ബസ് ഉടമസ്ഥ സംഘം; ഓഗസ്റ്റ് 30ന് കാസര്‍കോട് ജില്ലയിലെ എല്ലാ സ്വകാര്യബസുകളില്‍ നിന്നും ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കും
കാസര്‍കോട്: (www.kasargodvartha.com 17.08.2018) സംസ്ഥാനം നാളിതുവരെ കണ്ടിട്ടില്ലാത്ത കാലവര്‍ഷക്കെടുതിയുടെ ദുരിതംപേറുന്ന സഹജീവികളുടെ കണ്ണീരൊപ്പാന്‍ ബസ് ഉടമകളും. ഓഗസ്റ്റ് 30-ാം തീയ്യതി ജില്ലയിലെ എല്ലാ സ്വകാര്യ ബസുകളും നടത്തുന്ന സര്‍വ്വീസില്‍ നിന്നും ലഭിക്കുന്ന മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുമെന്ന് കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ജീവനക്കാര്‍ അന്നേ ദിവസത്തെ വേതനം ഉപേക്ഷിച്ചും വിദ്യാര്‍ത്ഥികളടക്കമുള്ള എല്ലാ സൗജന്യ യാത്രാനിരക്ക് യാത്രക്കാരും അന്നേദിവസം മുഴുവന്‍ ചാര്‍ജ്ജെങ്കിലും കൊടുത്ത് സഹകരിക്കണമെന്നും മറ്റു യാത്രക്കാര്‍ സ്വന്തം വാഹനയാത്ര ഒഴിവാക്കി അന്നേ ദിവസം സ്വകാര്യ ബസുകളില്‍ യാത്രചെയ്ത് ഈ സംരംഭവുമായി സഹകരിക്കണമെന്നും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ദ്ധനവും റോഡുകളുടെ തകര്‍ച്ചയും മൂലം ഏറെ പ്രയാസപ്പെടുന്ന സാഹചര്യത്തിലും കേരളം നേരിടുന്ന പ്രതിസന്ധിക്ക് ഒരു കൈത്താങ്ങായാണ് സംഘടന ഈ സംരംഭത്തെ കാണുന്നത്. ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലും മന്ത്രി, എം.എല്‍.എ. തുടങ്ങി ജനപ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് ഇതിന്റെ ഫ്ളാഗ് ഓഫ് നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് കെ. ഗിരീഷ്, ജനറല്‍ സെക്രട്ടറി സത്യന്‍ പൂച്ചക്കാട്, ട്രഷറര്‍ പി.എ. മുഹമ്മദ് കുഞ്ഞി, ശങ്കരനായക്, എന്‍.എം. ഹസൈനാര്‍, സി.എ. മുഹമ്മദ് കുഞ്ഞി, സി. രവി തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Press Club, Top-Headlines, Bus Owners Association, Press meet, Trending, Rain, Bus owners decided to collect fund for CM's Distress Relief
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment