പൊന്നാനി നഗരസഭയില്‍ വ്യാഴാഴ്ച (30.08.2018) യുഡിഎഫ് ഹര്‍ത്താല്‍

പൊന്നാനി: (www.kvartha.com 29.08.2018) പൊന്നാനി നഗരസഭയില്‍ വ്യാഴാഴ്ച യുഡിഎഫ് ഹര്‍ത്താല്‍. മാലിന്യനിക്ഷേപത്തിനെതിരെ നടത്തിയ സമരപരിപാടിക്കിടെയുണ്ടായ പോലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ചാണ് വ്യാഴാഴ്ച യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതല് വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

പ്രളയബാധിത പ്രദേശത്ത് മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്ത തര്‍ക്കങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഹാര്‍ബറിനു സമീപമുള്ള യാഡില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കാനിയിരുന്നു നഗരസഭയുടെ പദ്ധതി. എന്നാല്‍ ഇത് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ തടയുകയും റോഡ് ഉപരോധിക്കുകയും ചെയ്തതോടെ പോലീസ് ലാത്തി വീശുകയായിരുന്നു.

ലാത്തിച്ചാര്‍ജില്‍ ലീഗ് കൗണ്‍സിലര്‍ ഉള്‍പ്പെടെ 15ഓളം പേര്‍ക്കു പരിക്കേറ്റിരുന്നു.

Kerala, News, Malappuram, UDF, Harthal, Police, Muslim-League, Protest, UDF Harthal in Ponnani on Thursday

Keywords: Kerala, News, Malappuram, UDF, Harthal, Police, Muslim-League, Protest, UDF Harthal in Ponnani on Thursday 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?